Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകുടിയേറ്റനയം മാറുമെന്ന് നയപ്രഖ്യാപനത്തിൽ ബൈഡൻ; ഇന്ത്യക്കാർക്ക് പ്രതീക്ഷ

കുടിയേറ്റനയം മാറുമെന്ന് നയപ്രഖ്യാപനത്തിൽ ബൈഡൻ; ഇന്ത്യക്കാർക്ക് പ്രതീക്ഷ

വാഷിങ്ടൺ: 2021 ജനുവരിയിൽ അധികാരമേറ്റ ശേഷമുള്ള ബൈ‍ഡന്റെ രണ്ടാമത്തെ നയപ്രഖ്യാപന പ്രസംഗം ശ്രദ്ധേയമായി. സമ്പന്നർക്കുള്ള നികുതി വർധനയും ശിശുപരിചരണ, ഭവനസഹായങ്ങൾ, കൂടുതൽ തൊഴിലവസരങ്ങൾ തുടങ്ങിയ ഭരണനേട്ടങ്ങളും എടുത്തുപറഞ്ഞശേഷം, ഇനിയും ചെയ്തുതീർക്കാ‍ൻ ഏറെയുണ്ടെന്നു വ്യക്തമാക്കി.

എച്ച് 1 ബി വീസയിൽ യുഎസിൽ എത്തിയ ഇന്ത്യക്കാർക്കുൾപ്പെടെ പൗരത്വത്തിന് അവസരമൊരുക്കുന്ന കുടിയേറ്റ പരിഷ്കാരങ്ങൾ കോൺഗ്രസ് അംഗീകരിക്കണമെന്ന് ബൈഡൻ അഭ്യർഥിച്ചു.

ആഫ്രോ അമേരിക്കൻ വംശജർ ഉൾപ്പെടെയുള്ളവരോടുള്ള പൊലീസിന്റെ ക്രൂരത അവസാനിപ്പിക്കാനുള്ള പരിഷ്കാരങ്ങൾ കൊണ്ടുവരും. പൊലീസിന്റെ അടിയേറ്റു മരിച്ച ടൈർ നിക്കോൾസിന്റെ വീട്ടുകാ‍രും പ്രസംഗം കേൾക്കാനെത്തിയ അതിഥികളിൽ ഉണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments