അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് കേരളത്തിൽ 110ൽ അധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് വി.ഡി സതീശൻ

Global Indian Writer · September 26, 2026 · 1 min read · 0 Comments · 0 Shares

തൃശൂർ: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് കേരളത്തിൽ 110ൽ അധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് ഉറപ്പിച്ചുപറഞ്ഞ് വി.ഡി സതീശൻ. തൃശൂർ കോൺ​ഗ്രസിലെ ​ഗ്രൂപ്പ് പോരിൽ അതൃപ്തി പരസ്യമാക്കുകയും ചെയ്തു. തൃശൂരിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശൂർ ജില്ലയിലെ നേതാക്കന്മാരുമായി പിണക്കമുണ്ടെന്ന കാര്യം സത്യമാണ്. എന്നാൽ ജില്ലയിലെത്താൻ വൈകിയത് അതുകൊണ്ടല്ലെന്നും വി.ഡി സതീശൻ പറഞ്ഞു. തൃശൂരിലെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്ന് കൃത്യമായി പരിശോധിച്ചാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.