ചെന്നൈ : 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ഭരണം പിടിച്ച ടിവികെ പ്രചാരണത്തിനു 19.8 കോടി രൂപ ചെലവഴിച്ചതായി പാർട്ടി വെളിപ്പെടുത്തി. 233 സീറ്റുകളിൽ മത്സരിച്ച ടിവികെ 108 സീറ്റുകൾ നേടിയിരുന്നു. അതേസമയം എതിരാളികളായ ഡിഎംകെ 197.8 കോടി രൂപയും അണ്ണാഡിഎംകെ 112.4 കോടി രൂപയും ചെലവാക്കിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായ വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നു. പെരമ്പൂരിലും ട്രിച്ചി ഈസ്റ്റിലും പ്രചാരണത്തിനു 40 ലക്ഷം രൂപ ചെലവഴിച്ചതായി ടിവികെ തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച കണക്കുകളിൽ വ്യക്തമാക്കുന്നു. ടിവികെ ട്രഷറർ പി. വെങ്കിട്ടരമണൻ തയാറാക്കിയ കണക്കുകളിലാണ് 19.4 കോടി രൂപ ടിവികെ സംസ്ഥാനമൊട്ടാകെ പ്രചാരണത്തിനു ചെലവാക്കിയെന്ന് കാണിച്ചിട്ടുള്ളത്.
Leave a Comment
Your comment will be visible after admin approval.