തിരുവനന്തപുരം: കുറവൻകോണത്ത് പകൽസമയത്ത് പെൺകുട്ടിയെ കടന്നുപിടിച്ച് നഗ്നതാപ്രദർശനം നടത്തിയ കേസിൽ വ്യവസായ വകുപ്പ് ജീവനക്കാരനെ മ്യൂസിയം പോലീസ് അറസ്റ്റു ചെയ്തു. വികാസ് ഭവനിലെ വ്യവസായവകുപ്പ് ഓഫീസിലെ എൽ.ഡി. ക്ലാർക്ക് പള്ളിച്ചൽ ഇടയ്ക്കോട് നേമം ട്രിനിറ്റി സ്കൂളിനു സമീപം മോറിയമൗണ്ട് ഹൗസിൽ വൈശാഖൻ(37) ആണ് പിടിയിലായത്.
ബുധനാഴ്ച രാവിലെ കവടിയാറിനും കുറവൻകോണത്തിനും ഇടയിലായിരുന്നു സംഭവം. കാർ വഴിവക്കിലൊതുക്കിയിട്ടിരുന്ന വൈശാഖൻ അതുവഴി പോവുകയായിരുന്നു പെൺകുട്ടിയെ പിടിച്ച് കാറിനടുത്തേക്കു വലിച്ചശേഷം നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. നാട്ടുകാർ ഇടപെട്ടതോടെ ഇയാൾ രക്ഷപ്പെട്ടു. തുടർന്ന് ഉച്ചയോടെ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് കനകക്കുന്നിനു സമീപംവെച്ച് അധ്യാപികയെ ബൈക്കിലെത്തിയ രണ്ടുപേർ ആക്രമിച്ചത്. ഈ കേസിലെ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.