അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ യുഎൻ വേദിയിൽ ആഞ്ഞടിച്ച് എസ് ജയശങ്കർ

Global Indian Writer · September 27, 2026 · 1 min read · 0 Comments · 0 Shares

ന്യൂയോർക്ക്: അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ യുഎൻ വേദിയിൽ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭയിലാണ് അദ്ദേഹം പാകിസ്ഥാന്റെ കള്ളപ്രചാരണങ്ങളെ പൊളിച്ചടുക്കിയത്. രാജ്യസുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് എസ് ജയശങ്കർ വ്യക്തമാക്കി. ഭീകരർക്ക് സുരക്ഷിത താവളമൊരുക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന രാജ്യങ്ങളെ ജയശങ്കർ രൂക്ഷമായി വിമർശിച്ചു.

“സ്ഥിരമായി ഭീകരവാദം നടപ്പിലാക്കുന്ന ഒരു രാജ്യം ഇന്നലെ ഈ സഭയിൽ വസ്തുതകളെ വളച്ചൊടിച്ചു. ഭീകരവാദത്തെ സാധാരണവൽക്കരിക്കാനും അതിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് രക്ഷപ്പെടാനുമാണ് അവർ ശ്രമിച്ചത്. അത് ഇവിടെ വിലപ്പോവില്ല. ഭീകരവാദത്തിനെതിരെ സ്വയം പ്രതിരോധിക്കാനുള്ള ഞങ്ങളുടെ അവകാശം ഞങ്ങൾ വിനിയോഗിക്കും. സൗഹൃദവും ഭീകരവാദവും ഒരുമിച്ച് കൊണ്ടുപോകാനാകില്ല. ഭീകരവാദം നടത്തുന്നവർ തന്നെയാണ് അവരുടെ തെറ്റുകൾ തിരുത്തേണ്ടത്…”- ജയശങ്കർ ഇന്ത്യയുടെ കർശന നിലപാട് വിശദീകരിച്ചു

Share this story

Leave a Comment

Your comment will be visible after admin approval.