ന്യൂഡൽഹി: ട്വിറ്ററിന്റെ ‘നീല ശരി’ (ബ്ലൂ ടിക്ക്) അടയാളപദ്ധതി ഇന്ത്യയിലും ആരംഭിച്ചു. ഉപയോക്താക്കൾക്ക് പ്രതിമാസം 900 രൂപ നിരക്കിൽ വാങ്ങാനാകും.
ആൻഡ്രോയിഡ് െഎ.ഒ.എസ്. ഫോണുകളിൽ ഇന്ത്യയിൽ സേവനം ലഭിക്കും. യു.എസ്., കാനഡ, ഓസ്ട്രേലിയ, ന്യൂസീലൻഡ്, ജപ്പാൻ, ബ്രിട്ടൺ, സൗദി അറേബ്യ, ഫ്രാൻസ്, ജർമനി, ഇറ്റലി, പോർച്ചുഗൽ, സ്‍പെയിൻ, ഇൻഡൊനീഷ്യ, ബ്രസീൽ എന്നീ രാജ്യങ്ങളിലും ഈ സേവനം ലഭിക്കുന്നുണ്ട്.
നീല ശരി ട്വിറ്റർ അക്കൗണ്ടിന്റെ വെബ് പതിപ്പിനും ലഭ്യമാക്കിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഈ സേവനം ലഭ്യമല്ല. കുറഞ്ഞ പരസ്യം, ദൈർഘ്യമേറിയ ട്വീറ്റുകൾക്ക് അവസരം, പുതിയ ഫീച്ചറുകൾ നേരത്തേതന്നെ ലഭ്യമാകൽ തുടങ്ങിയവയാണ് ‘നീല ശരി’ പദ്ധതിയിലെ സേവനങ്ങൾ.