ദില്ലി: കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് വിവാദ കൗ ഹഗ് ഡേ സര്‍ക്കുലര്‍ പിന്‍വലിച്ചു. പ്രണയദിനത്തില്‍ പശുവിനെ കെട്ടിപ്പിടിച്ച് കൗ ഹഗ് ഡേ ആചരിക്കണമെന്ന കേന്ദ്ര മൃഗ സംരക്ഷണ ബോർഡിന്‍റെ നിര്‍ദേശമാണ് പിന്‍വലിച്ചത്. കൗ ഹഗ് ഡേ സര്‍ക്കുലറിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ട്രോളുകള്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചിരിക്കുന്നത്.
ഇന്ത്യയുടെ സംസ്കാരത്തിന്‍റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും അടിസ്ഥാനമാണ് പശുക്കൾ. പശുക്കളെ ആലിംഗനം ചെയ്യുന്നത് സമൂഹത്തിൽ സന്തോഷത്തിന് കാരണമാകുമെന്നായിരുന്നു വിവാദ സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്. പിന്നാലെ, കൗ ഹഗ് ഡേ ആചരിക്കാനുള്ള നിർദേശത്തെ സ്വാഗതം ചെയ്തുകൊണ്ട് യുപി മൃഗസംരക്ഷ വകുപ്പ് മന്ത്രി ധരംപാൽ സിംഗും പ്രസ്താവന നടത്തിയിരുന്നു.
പശുവിന്‍റെ ഗുണഗണങ്ങൾ വാഴ്ത്തി പറഞ്ഞ ധരംപാൽസിംഗ് ഒരുപടികൂടി കടന്ന് പശുവിനെ തൊടുന്നത് രക്ത സമ്മർദം കുറയ്ക്കുമെന്നും രോഗത്തെ അകറ്റുമെന്നുമാണ് പറഞ്ഞത്. എല്ലാവരോടും ഫെബ്രുവരി പതിനാല് വാലന്റൈൻ ദിനമായല്ല കൗ ഹഗ് ഡേ ആയാണ് ആചരിക്കേണ്ടതെന്നും മന്ത്രി ആഹ്വാനം ചെയ്തിരിക്കുകയാണ്. ബിജെപിയെയും സംഘപിരാവിറിനെയും പരിഹസിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ ട്രോളുകളും നിറയുകയാണ്.