Saturday, November 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsരാഷ്ട്രീയത്തിൽ നവോത്ഥാനം കൊണ്ടുവന്നത് ബിജെപി,കേരളീയരുടെ മനസ്ഥിതി മാറ്റാൻ ശ്രമിക്കുകയാണ് വേണ്ടതെന്ന് സുരേഷ് ഗോപി

രാഷ്ട്രീയത്തിൽ നവോത്ഥാനം കൊണ്ടുവന്നത് ബിജെപി,കേരളീയരുടെ മനസ്ഥിതി മാറ്റാൻ ശ്രമിക്കുകയാണ് വേണ്ടതെന്ന് സുരേഷ് ഗോപി

രാഷ്ട്രീയത്തിൽ നവോത്ഥാനം കൊണ്ടുവന്നത് ബിജെപിയാണെന്നും കേരളീയരുടെ മനസ്ഥിതി മാറ്റാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും നടനും എംപിയുമായ സുരേഷ് ഗോപി. 10 വർഷത്തെ യു.പി.എ ഗവൺമെന്റിന്റെ കിരാത നയങ്ങൾക്ക് പ്രതിപ്രവർത്തനം അനിവാര്യമാണ്. ശൗചാലയ നിർമ്മാണത്തെ പരിഹസിക്കുന്നവർ അതിന്റെ ഉദ്ദേശ ശുദ്ധിയെ മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജനങ്ങളുടെ മനസ്ഥിതി മാറ്റുന്നതിനു വേണ്ടി ഒരുപാടു വ്യായാമം ചെയ്യേണ്ടി വരും. പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അടക്കമുള്ളവരുടെ പിൻബലത്തിലാണ് കേരളത്തിൽ ബിജെപി മുന്നോട്ടു പോകുന്നത്. മോദി സർക്കാരിന്റെ ഒമ്പതു വർഷങ്ങൾ രാജ്യത്തു കാതലായ മാറ്റങ്ങൾ കൊണ്ടുവന്നു.

ശുദ്ധമായ മതേതരത്വം ഉയർത്തിപ്പിടിക്കേണ്ടത് ഇന്ത്യൻ സംസ്കാരത്തിന്റെ ഉത്തരവാദിത്തമാണ്. കേരളത്തിന് രാഷ്ട്രീയ രക്ഷാപ്രവർത്തനമാണ് ഇപ്പോൾ അനിവാര്യം. ദ്രാവിഡത്തെ മാലിന്യം വരെ അടിച്ചേൽപ്പിച്ച് ഒരു ഉപകരണമാക്കിയാണ് ഡി.എം.കെ അടക്കം ഉപയോഗിക്കുന്നത്. ഇന്ധന സെസ് ഏർപ്പെടുത്തിയപ്പോൾ മാത്രമാണ് തുടർ ഭരണം നൽകിയ ജനങ്ങൾ അപകടം മനസ്സിലാക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു.

സംസ്ഥാനത്തെ ധനസ്ഥിതിയിൽ അപകടകരമായ സാഹചര്യമുള്ളതുകൊണ്ടാണ് ഇന്ധന സെസ് ഏർപ്പെടുത്തിയതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പ്രതികരിച്ചു. വിവിധ വകുപ്പുകൾ നികുതിയിനത്തിലും മറ്റും പിരിച്ചെടുക്കാനുള്ള തുക സർക്കാരിലേക്കെത്താൻ നിയമഭേദഗതി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അധിക നികുതിഭാരം സർക്കാരിന് പിൻവലിക്കേണ്ടി വരുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ മുന്നറിയിപ്പുനൽകി. സർക്കാരിന്റെ പിടിപ്പുകേട് ജനങ്ങൾക്കുമേൽ അടിച്ചേൽപിക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments