Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'ശാസ്ത്രത്തെ കേട്ടുകേൾവിയിലേക്കും കെട്ടുകഥയിലേക്കും കൊണ്ടുപോയി കെട്ടാൻ ശ്രമം നടക്കുന്നു. വിദ്യാലയങ്ങളെക്കാൾ ആരാധനാലയങ്ങൾക്ക് പണം മുടക്കുന്നു' :...

‘ശാസ്ത്രത്തെ കേട്ടുകേൾവിയിലേക്കും കെട്ടുകഥയിലേക്കും കൊണ്ടുപോയി കെട്ടാൻ ശ്രമം നടക്കുന്നു. വിദ്യാലയങ്ങളെക്കാൾ ആരാധനാലയങ്ങൾക്ക് പണം മുടക്കുന്നു’ : മുഖ്യമന്ത്രി

കുട്ടിക്കാനം:ശാസ്ത്രം മനുഷ്യനെ കണ്ണ് തുറപ്പിച്ച് പുരോഗതിയിലേക്ക് നയിച്ചു. പക്ഷെ ശാസ്ത്രത്തെ കേട്ടുകേൾവിയിലേക്കും കെട്ടുകഥയിലേക്കും കൊണ്ടുപോയി കെട്ടാൻ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുട്ടിക്കാനം എം ബി സി എഞ്ചിനീയറിംഗ് കോളജില്‍ കേരള സയൻസ് കോൺഗ്രസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മനുഷ്യനെ സ്വാതന്ത്രമാക്കാനുള്ള ഉപാധിയായി ശാസ്ത്രത്തെ കാണണം.വിദ്യാലയങ്ങളെക്കാൾ കൂടുതൽ ആരാധനാലയങ്ങൾ ഉണ്ടാക്കാൻ പണം മുടക്കുന്നു.ശാസ്ത്രത്തെ താഴേക്കിടയിൽ ഉള്ളവർക്ക് അറിവുകളായി പകരണം.കേരളത്തിലെ ശാസ്ത്ര സാങ്കേതിക മേഖല വലിയ വെല്ലുവിളി നേരിടുന്നു.കൊള്ളലാഭം കൊയ്യുന്നതിനുള്ള ഉപധിയായി ശാസ്ത്രം മാറരുത്.മനുഷ്യ ദുരിതങ്ങൾക്ക് അറുതി വരുത്താൻ കഴിയണം.അതിന് ഉതകുന്ന ചർച്ചകൾ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ നിന്ന് പഠനാവശ്യത്തിന് വിദേശത്തേക്ക്  പോകുന്നവരുടെ എണ്ണം കുറഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ചിലർ ബോധപൂർവമായി തെറ്റായ പ്രചാരണങ്ങൾ നടത്തുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം നവീകരിക്കാൻ പുതിയ പാഠ്യപദ്ധതിക്കായുള്ള ചട്ടക്കൂട്ട് ഒരുക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പ്രൊഫഷണൽ സ്റ്റു‍ഡന്‍റ്സ് സമ്മിറ്റ് വേദിയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ഇംഗ്ലണ്ട്,സ്കോട്ട്ലാന്‍റ്,വെയിൽസ്,കാന‍ഡ,ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കേരളത്തിലെ വിദ്യാർത്ഥികളുടെ ഒഴുക്ക് കൂടുന്നുവെന്ന കണക്കുകൾക്കിടെയാണ് മുഖ്യമന്ത്രിയുടെ തിരുത്ത്.ഉന്നത വിദ്യാഭ്യാസ മേഖലയെ നവീകരിക്കാന്‍ പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് ഒരുക്കും.സംസ്ഥാനത്തെ സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് ഇന്‍കുബേഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. എല്ലാ സര്‍വകലാശാലകളിലും ഐഐടി മദ്രാസിന്റെ സഹകരത്തോടെ ട്രാൻസ് നാഷണൽ ലാബുകൾ സ്ഥാപിക്കുമെന്നും ഉച്ചകോടിയിൽ പ്രഖ്യാപനമുണ്ടായി.. ഭാരത് ബയോടെക്ക് എക്‌സിക്യൂട്ടീവ് ചെയര്‍മാൻ ഡോ. കൃഷ്ണ എല്ല ഉച്ചകോടിയിൽ മുഖ്യപ്രഭാഷണം നടത്തി.പതിനാല് പ്രൊഫഷണൽ വിഷയങ്ങൾ തിരിച്ച് 25 വിദഗ്ധരാണ് വിദ്യാർത്ഥികളുമായി സംസാരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments