മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ രണ്ടിന് മുംബൈയിലെ ശിവാജി പാര്‍ക്കില്‍ സിജെപി നടത്താനിരുന്ന പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. പ്രതിഷേധത്തിന് മുംബൈ പൊലീസ് അനുമതി നിഷേധിച്ചതായി സിജെപി നേതാവ് അഭിജീത് ദീപ്കെ പറഞ്ഞു. 2013ലെ ബോംബെ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി.
ഇക്കഴിഞ്ഞ ജനുവരിയില്‍ ശിവാജി പാര്‍ക്കില്‍ ഏക്നാഥ് ഷിന്‍ഡെയുടെ പരിപാടിക്ക് എങ്ങനെ അനുമതി നല്‍കിയെന്ന് ദീപ്കെ മറുചോദ്യം ഉന്നയിച്ചു. പൗരന്മാരുടെ ശബ്ദം അടിച്ചമര്‍ത്താനുള്ള ഇത്തരം തന്ത്രങ്ങള്‍ അംഗീകരിക്കാനാകില്ല. പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടാല്‍ ഗാന്ധിജയന്തി ദിനത്തില്‍ മുംബൈയില്‍ സിജെപി ‘ജയില്‍ നിറയ്ക്കല്‍ സമരം’ ആരംഭിക്കുമെന്നും
Leave a Comment
Your comment will be visible after admin approval.