ന്യൂഡൽഹി: ഇന്ത്യയിലെ ബി.ബി.സി ഓഫീസുകൾ റെയ്ഡ് ചെയ്ത സംഭവം അപലപനീയമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇ.ഡിയെ ഉപയോഗിച്ച് ഇന്ത്യൻ മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടിയ പോലെ ബി.ബി.സിയുടെ വായ് മൂടികെട്ടാൻ അവരുടെ ഓഫീസ് റെയ്ഡ് ചെയ്തത് രാഷ്ടീയ ദുഷ്ടലാക്കോടെയാണെന്ന് ചെന്നിത്തല വ്യക്തമാക്കി.
ഇത്രയും കാലം അന്വേഷണ നടത്താതെ ഡോകുമെന്‍ററി വിവാദത്തിന് പിന്നാലെയുള്ള നടപടി ഗുഢലക്ഷ്യത്തോട് കുടിയെന്ന് വ്യക്തമാണ്. മാധ്യമങ്ങളുടെ വായ് മൂടികെട്ടാനുള്ള നടപടി അപകടകരമാണ്. ശക്തമായി അപലപിക്കുന്നു. ഗുജറാത്ത് കലാപത്തിലെ മേദിയുടെ പങ്ക് ചൂണ്ടിക്കാട്ടുന്ന ബി.ബി.സി ഡോക്കുമെന്‍ററി നിരോധിച്ചതോടെ അത് ഇന്ത്യയിൽ ജനങ്ങൾ വ്യാപകമായി കാണുകയാണ് ചെയ്തത്.
സർക്കാറിനെതിരെ വർത്തകൾ നൽകുന്നവരെ വേട്ടയാടുന്ന സർക്കാറിന്‍റെ മുഖം ബി.ബി.സി ഓഫീസ് റെയ്ഡോട്കൂടി കൂടുതൽ വികൃതമായി. അദാനി വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ പകച്ച് നിൽക്കുന്ന മോദി സർക്കാറിന്‍റെ വില കുറഞ്ഞ നടപടിയായിപ്പോയി റെയ്ഡെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.