പ്രണയം തുറന്നു പറഞ്ഞ് നടൻ കാളിദാസ് ജയറാം. ‘‘അവസാനം, വാലന്റൈൻ ദിനത്തിൽ ഞാൻ സിംഗിൾ അല്ല’’–കാമുകി തരിണി കലിംഗരായർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കാളിദാസ് കുറിച്ചു. നൈല ഉഷ, ശിവദ, മുന്ന, റാണി ശരണ്‍ തുടങ്ങി നിരവധി താരങ്ങളാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്. കാളിദാസിന്റെ ആരാധകരും കമന്റുകളുമായി എത്തി.
‘‘ഗോസിപ്പുകളെല്ലാം ശരിയായല്ലേ, അഭിനന്ദനങ്ങള്‍, കല്യാണം എന്ന്?’’ എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ. ‘‘മിസ് യൂ സോ മച്ച്’’ എന്നായിരുന്നു കാളിദാസിന്റെ ഫോട്ടോയ്ക്ക് തരിണിയുടെ മറുപടി. ‘‘നിന്നെ ഒത്തിരി മിസ് ചെയ്യുന്നുണ്ട്. ഹാപ്പി വലന്റൈന്‍സ് ഡേ’’ എന്ന അടിക്കുറിപ്പോടെ കാളിദാസിനൊപ്പമുള്ള ഫോട്ടോ തരിണിയും പങ്കുവച്ചു.
കുറച്ചു മാസങ്ങൾക്കു മുൻപാണ് കാളിദാസ് തന്റെ പ്രണയിനിയെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തിയത്. 2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്ന തരിണി അറിയപ്പെടുന്ന മോഡൽ കൂടിയാണ്. കാളിദാസിനും കുടുംബത്തോടുമൊപ്പമുളള ചിത്രങ്ങള്‍ തരിണിയും തന്റെ പ്രൊഫൈലില്‍ പങ്കുവച്ചിരുന്നു. കാളിദാസിന്റെ കുടുംബ ചിത്രങ്ങളിലിപ്പോൾ നിറ സാന്നിധ്യമാണ് തരിണിയും.