പത്തനംതിട്ട : വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതിയിൽ പത്തനംതിട്ട മൗണ്ട് സിയോൻ ലോ കോളേജ് പ്രിൻസിപ്പാളിനെതിരെ പൊലീസ് കേസ്. ഒന്നാംവർഷ എൽഎൽബി വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് കേസ്.
ആലപ്പുഴ സ്വദേശിയായ പെൺകുട്ടിയാണ് പ്രിൻസിപ്പാൾ കെ ജെ രാജനെതിരെ പരാതി നൽകിയത്. ആറന്മുള പൊലീസാണ് കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.