Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsCPM-ലെ അശ്ലീലവീഡിയോ വിവാദത്തിൽ ട്വിസ്റ്റ് ; വിവാദം രാഷ്ട്രീയ പകപോക്കൽ

CPM-ലെ അശ്ലീലവീഡിയോ വിവാദത്തിൽ ട്വിസ്റ്റ് ; വിവാദം രാഷ്ട്രീയ പകപോക്കൽ

ആലപ്പുഴ: സി.പി.എമ്മിനെ പിടിച്ചുലച്ച അശ്ലീലവീഡിയോ വിവാദത്തിൽ പുതിയ ട്വിസ്റ്റ്. അശ്ലീലവീഡിയോ വിവാദം രാഷ്ട്രീയ പകപോക്കലായിരുന്നുവെന്നും പാർട്ടി നേതാക്കൾ തെറ്റിദ്ധരിപ്പിച്ച് പരാതി എഴുതിവാങ്ങിയതാണെന്നും വെളിപ്പെടുത്തി പരാതിക്കാരി രംഗത്തെത്തി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എ.പി. സോണ മകളെ ഉപദ്രവിച്ചെന്ന ആരോപണത്തിൽ വാസ്തവമില്ല. ഇയാളുടെ കൈയിൽനിന്ന് കണ്ടെടുത്ത അശ്ലീലദൃശ്യങ്ങൾ വ്യാജമായി നിർമിച്ചതാണെന്നാണ് സംശയമെന്നും പരാതിക്കാരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഒരുമാസം മുൻപാണ് ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗമായ എ.പി.സോണയെ അശ്ലീലവീഡിയോ വിവാദത്തിൽ പാർട്ടി പുറത്താക്കിയത്. മൂന്നുമാസം മുമ്പ് നടന്ന സംഭവത്തിലായിരുന്നു നടപടി. സോണ ഒരു പെൺകുട്ടിയെ കയറിപിടിക്കാൻ ശ്രമിച്ചെന്നും ഇതിനെത്തുടർന്ന് ഇയാളെ പിടികൂടി ഫോൺ പരിശോധിച്ചപ്പോൾ മുപ്പതിലേറെ സ്ത്രീകളുടെ അശ്ലീലവീഡിയോ കണ്ടെടുത്തെന്നുമായിരുന്നു പരാതി. സംഭവത്തിൽ പാർട്ടി കമ്മിഷൻ അന്വേഷണം നടത്തിയതിന് ശേഷമാണ് സോണയെ പുറത്താക്കിയത്.

അതേസമയം, ഈ പരാതിയെല്ലാം വാസ്തവവിരുദ്ധമാണെന്നാണ് പരാതിക്കാരി പറയുന്നത്. സോണയ്ക്കെതിരേ താൻ പരാതി നൽകിയിട്ടില്ല. സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും ഭാര്യയും ഉൾപ്പെടെ മൂന്ന് നേതാക്കളാണ് പരാതി എഴുതിവാങ്ങിയത്. എന്നാൽ ഇവർ ഇല്ലാത്തകാര്യങ്ങൾ പരാതിയിൽ എഴുതിപ്പിടിപ്പിക്കുകയായിരുന്നു. മകളെക്കുറിച്ചും തന്നെക്കുറിച്ചും മോശപ്പെട്ടകാര്യങ്ങൾ എഴുതി. ഇപ്പോൾ പുറത്തിറങ്ങാൻ കഴിയാത്തരീതയിൽ മാനംകെടുത്തുകയാണെന്നും പരാതിക്കാരി ആരോപിച്ചു.

എ.പി.സോണ നിരപരാധിയാണ്. ഇയാൾ നേരത്തെ ഒന്നരലക്ഷം രൂപ കടംവാങ്ങിയിരുന്നു. ഈ സാമ്പത്തിക ഇടപാടിൽ മാത്രമാണ് തനിക്ക് പരാതിയുണ്ടായിരുന്നത്. പാർട്ടി കമ്മീഷൻ മൊഴിയെടുത്തപ്പോൾ എല്ലാകാര്യങ്ങളും തുറന്നുപറഞ്ഞിരുന്നു. എന്നാൽ അതൊന്നും പുറത്തുവന്നില്ല. ഈ സാഹചര്യത്തിലാണ് വാർത്താസമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദമാക്കിയതെന്നും പരാതിക്കാരി പറഞ്ഞു. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എ.പി.സോണയുടെ രണ്ട് സഹോദരിമാരും പരാതിക്കാരിയായ സ്ത്രീക്കൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments