Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഇലക്ട്രിക് വാഹന ചാർജറുകൾ നിർമിക്കുന്നതിന് 7.5 ബില്യൻ ഡോളറിന്റെ പദ്ധതി

ഇലക്ട്രിക് വാഹന ചാർജറുകൾ നിർമിക്കുന്നതിന് 7.5 ബില്യൻ ഡോളറിന്റെ പദ്ധതി

പി പി ചെറിയാൻ

വാഷിങ്ടൻ ഡി സി : 370,000 ഇലക്ട്രിക് വാഹന ചാർജറുകൾ  നിർമിക്കുന്നതിന് സംസ്ഥാനങ്ങൾക്ക് ധനസഹായം നൽകുന്ന ഫെഡറൽ പ്രോഗ്രാം  ബൈഡൻ  ഭരണകൂടം പ്രഖ്യാപിച്ചു,  ഗ്യാസ് സ്റ്റേഷനിൽ ഇന്ധനം നിറയ്ക്കുന്നത് പോലെ  ഇലക്ട്രിക് വാഹനങ്ങൾ  ചാർജ് ചെയുന്നത്  എളുപ്പമാക്കുമെന്ന് അധിക്രതർ   അറിയിച്ചു.

ഇലക്ട്രിക് വാഹന ചാർജറുകളുടെ നിർമാണത്തിന് ധനസഹായം നൽകുന്നതിന് 7.5 ബില്യൻ ഡോളർ ഇതിനകം തന്നെ  കോൺഗ്രസ് അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് ഇപ്പോൾ ഫെഡറൽ ഗ്രാന്റുകൾ ഉപയോഗിച്ച് ചാർജറുകൾ നിർമ്മിക്കാന്‍ കഴിയുമെന്ന്‌ ഉദ്യോഗസ്ഥർ പറഞ്ഞു.

2030-ഓടെ രാജ്യത്തുടനീളം 500,000 ഇലക്ട്രിക് വാഹന ചാർജറുകൾ നിർമ്മിക്കുക എന്ന ലക്ഷ്യം പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചിട്ടുണ്ട് . രാജ്യത്ത് നിലവിൽ 130,000 പൊതു ഇലക്ട്രിക് വാഹന ചാർജറുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments