വിദേശയാത്രയിൽ തെറ്റില്ലെന്ന് ആവർത്തിച്ച് കായിക മന്ത്രി ഒ.ജെ ജനീഷ്

Global Indian Writer · September 28, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: വിദേശയാത്രയിൽ തെറ്റില്ലെന്ന് ആവർത്തിച്ച് കായിക മന്ത്രി ഒ.ജെ ജനീഷ്. തന്ത വൈബ് പ്രയോഗം പ്രായം ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും ആർക്കെങ്കിലും ആ പ്രയോഗം ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിൽ ഇനി അത് ആവർത്തിക്കുന്നില്ലെന്നും അവസരം ലഭിച്ചാൽ ഇനിയും വിദേശയാത്ര നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തന്ത വൈബ് എന്ന് ഞാൻ പറഞ്ഞത് ചില മാധ്യമങ്ങൾ ചർച്ച ചെയ്തപോലെ പ്രായം ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും തന്നോട് ചോദ്യം ചോദിച്ച സമയത്ത് ഉപയോഗിച്ച ചിത്രത്തെയും സാഹചര്യത്തെയും കുറിച്ചാണ് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ഒരു മാധ്യമം സ്ഥിരമായി ഞാനും എന്റെ ഭാര്യയും ബോട്ടിംഗിൽ യാത്ര ചെയ്യുന്ന ചിത്രമാണ് ഉപയോഗിച്ചത്. അത് രഹസ്യമായി എടുത്തതല്ല, തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ താൻ തന്നെ പോസ്റ്റ് ചെയ്ത ചിത്രമാണ്. ആ ചിത്രം ഉപയോ​ഗിക്കരുത് എന്ന തരത്തിലാണ് ആ പ്രയോ​ഗം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Share this story

Leave a Comment

Your comment will be visible after admin approval.