ശബരിമല ഇ- ടെൻഡർ അട്ടിമറിച്ചെന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ

Global Indian Writer · September 28, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: ശബരിമല ഇ- ടെൻഡർ അട്ടിമറിച്ചെന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. ഉദ്യോഗസ്ഥർ കരാറുകാരെ സഹായിച്ചെന്ന് ദേവസ്വം വിജിലൻസ്. 110 കടകളുടെ ലേല വിവരം ചോർന്നതിന് പിന്നാലെ ടെൻഡർ നടപടി നിർത്തിവെച്ചിരുന്നു. ഉദ്യോഗസ്ഥരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തും ഈ ആഴ്ച കടകളുടെ ലേലം വീണ്ടും നടക്കും.

മണ്ഡല കാലത്ത് കച്ചവടത്തിനായി കടകൾ നൽകുന്നതിന് നിശ്ചയിച്ചിരുന്ന ഇ- ലേലമാണ് റദ്ദാക്കി. ടെൻഡർ നടപടികൾ പുരോഗമിക്കുന്നതിനിടെ രേഖകളുടെ രഹസ്യ സ്വഭാവം നഷ്ടമായി എന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടി. സെപ്തംബർ 29 നാണ് ഇ – ലേലം നടത്താൻ നിശ്ചയിച്ചിരുന്നത്.

ഓരോ കടയിലേക്കും ടെൻഡറിൽ പങ്കെടുത്ത ആളുകളുടെ പേര് വിവരമാണ് പുറത്തായത്. ഇതേത്തുടർന്ന്, ഇനി ഇ – ലേലം നടത്തിയാൽ ഫലപ്രദമായിരിക്കില്ല എന്നതിനാലാണ് ഇ- ലേലവും ടെൻഡറും റദ്ദാക്കുന്നത്. പ്രസ്തുത 110 കടകൾക്കായി റീ ടെൻഡർ നടത്തും. ടെൻഡർ നടപടികളുടെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടതിനെ കുറിച്ച് ദേവസ്വം വിജിലൻസ് ആൻഡ് ചീഫ് സെക്യൂരിറ്റി ഓഫീസർ അന്വേഷണം നടത്തും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും.

Share this story

Leave a Comment

Your comment will be visible after admin approval.