Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകാമ്പസുകളിൽ രാഷ്ട്രീയം ​​കൊടികുത്തിവാഴുന്ന കാലം കഴിഞ്ഞു:​ വെള്ളാപ്പള്ളി നടേശൻ

കാമ്പസുകളിൽ രാഷ്ട്രീയം ​​കൊടികുത്തിവാഴുന്ന കാലം കഴിഞ്ഞു:​ വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: കാമ്പസുകളിൽ രാഷ്ട്രീയം ​​കൊടികുത്തിവാഴുന്ന കാലം കഴിഞ്ഞുവെന്ന്​ എസ്​.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ‘നാടുവി​ടുന്ന യുവജനങ്ങൾ’ തലക്കെട്ടിൽ എഴുതിയ ഫേസ്​ബുക്ക്​ കുറിപ്പിലാണ്​ ഈ അഭിപ്രായ​പ്രകടനം​.

അവകാശ പോരാട്ടങ്ങളെ തള്ളിക്കളയുന്നില്ല, പക്ഷേ കാലത്തിനനുസരിച്ച് വിദ്യാർഥി-അധ്യാപക രാഷ്ട്രീയം മാറണം. സാമ്പ്രദായിക പഠനരീതികളും ശൈലികളും അന്യമാവുന്ന കാലഘട്ടമാണിത്. ആധുനിക വിദ്യാഭ്യാസം ക്ലാസ്​ മുറികളുടെ പുറത്തേക്കെത്തി.

മാറിയ ലോകത്തിന് അനുസരിച്ച് നമ്മുടെ നാട് മാറുന്നില്ലെന്ന ചിന്ത വിദ്യാർഥികളിലുണ്ട്. പഴഞ്ചൻ രാഷ്ട്രീയവും ഭരണസമ്പ്രദായങ്ങളും ജാതി-മത സംഘർഷങ്ങളുമൊക്കെ അവരിൽ നാടിനോട് മതിപ്പുകുറയാനുള്ള കാരണങ്ങളാണ്. അതിനെല്ലാം ഉപരിയാണ് ഇവിടെ പഠിച്ചാൽ ഇന്ത്യയിൽത്തന്നെ മികച്ച ജോലി കിട്ടുമോയെന്ന ആശങ്കയും.

വിദ്യാർഥികളുടെ ആശങ്കയകറ്റാനും പഠനവും ജോലിയും ഒരുമിച്ച് ചെയ്യാനും പുതിയ കോഴ്സുകളും സ്റ്റാർട്ടപ്പുകളും ആവിഷ്കരിക്കാൻ സർക്കാർ നടപടിയെടുക്കുന്നുണ്ടെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചിരുന്നു. എന്നാൽ, ഇപ്പോൾ അതൊന്നും അവരുടെ മനസ്സിൽ പതിയില്ല.

ബോധ്യം വരണമെങ്കിൽ അതെല്ലാം നടപ്പാക്കിക്കാണിക്കണം. വിദ്യാർഥികളിൽ ഭാവിയെക്കുറിച്ച് ആത്മവിശ്വാസം വളർത്തണമെങ്കിൽ ആസൂത്രിത ശ്രമങ്ങളും നടപടികളും അനിവാര്യമാണ്. ആൺ​-പെൺ​ വ്യത്യാസമില്ലാതെ യുവജനത യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടി​യേറുന്ന വി​ചി​ത്രമായ സാഹചര്യത്തിലാണ് കേരളം. ഈ പ്രവണത തുടർന്നാൽ സമീപഭാവി​യി​ൽ കേരളം വയോധികരുടെ നാടാകുമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments