Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപ്രണവ് യാത്രയായി: ഷഹാന ഏകയായി

പ്രണവ് യാത്രയായി: ഷഹാന ഏകയായി

തൃശൂർ: സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രണവ് അന്തരിച്ചു. ഇന്ന് രാവിലെ രക്തം ഛർദിച്ചതിനെ തുടർന്നായിരുന്നു അന്ത്യം. സമൂഹമാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധേയരായ ജോഡികളാണ് പ്രണവും ഷഹാനയും.  വർഷങ്ങൾക്ക് മുൻപ് വാഹനാപകടത്തിൽ ശരീരം തളർന്ന പ്രണവിന്റെയും ഷഹാന വിവാഹം കഴിഞ്ഞ വർഷം മാർച്ച് നാലിനാണ് നടന്നത്. ഒട്ടേറെ എതിർപ്പുകൾ മറികടന്നായിരുന്നു ഇരുവരുടെയും വിവാഹം.

ഇന്ന് രാവിലെ രക്തം ഛർദിച്ചതിനെ തുടർന്ന് അവശനായ പ്രണവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിനായില്ല. എട്ട് വർഷം മുൻപാണ് പ്രണവിന്റെ ജീവിതത്തെ കീഴ്‌മേൽ മറിച്ച അപകടം സംഭവിക്കുന്നത്. നിയന്ത്രണം വിട്ട് ബൈക്ക് മതിലിൽ ഇടിച്ച് പരിക്കേൽക്കുകയുമായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് പ്രണവിന്റെ ശരീരം പൂർണമായും തളർന്നത്. സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒട്ടേറെ പേർക്ക് പ്രചോദനമായിരുന്നു പ്രണവിന്റെ ജീവിതം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments