അബുദാബി : വിദേശ നിക്ഷേപകർക്കും സ്വയം സംരംഭകർക്കും അനുയോജ്യമായ ആരോഗ്യ ഇൻഷുറൻസ് പ്രഖ്യാപിച്ച് അബുദാബി. അബുദാബിയിൽ താമസിക്കാനും ജോലി ചെയ്യാനും കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. സാമ്പത്തിക വികസന വിഭാഗത്തിന്റെ സഹകരണത്തോടെ അബുദാബി ആരോഗ്യ വിഭാഗമാണ് പദ്ധതി ആരംഭിച്ചത്.
ആവശ്യാനുസരണം കൂടുതൽ പരിരക്ഷ ലഭിക്കുംവിധം സ്കീം പരിഷ്ക്കരിക്കാനും സാധിക്കും. സ്വകാര്യ മേഖലയിൽ 5000 ദിർഹത്തിൽ കൂടുതൽ ശമ്പളത്തിനു ജോലി ചെയ്യുന്നവരും അബുദാബിയിൽ താമസിക്കുന്നവരുമായ വിദേശികൾക്കും ആരോഗ്യ ഇൻഷുറൻസ് പ്രയോജനപ്പെടുത്താം.
ഇവരുടെ കുടുംബാംഗങ്ങളെയും ഇൻഷുറൻസ് പരിരക്ഷയില്ലാത്ത ജീവനക്കാരെയും ചേർക്കാം. 1.5 ലക്ഷം ദിർഹത്തിന്റെ പരിരക്ഷയ്ക്കു പുറമേ അടിയന്തര ചികിത്സയ്ക്ക് 100% കവറേജും നൽകും. ഔട്ട്‌പേഷ്യന്റ് ചികിത്സാ സേവനങ്ങൾക്ക് 20%, മരുന്നുകൾക്ക് 30% തുകയും നൽകണം.