ഉച്ചഭക്ഷണ പദ്ധതി പ്രകാരം വിളമ്പേണ്ട കോഴിയിറച്ചിയെ ചൊല്ലി സ്കൂളിൽ തർക്കം. അധ്യാപകരെ മുറിയിൽ പൂട്ടിയിട്ടായിരുന്നു രക്ഷകർത്താക്കളുടെ പ്രതിഷേധം. പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലെ സ്കൂളിലാണ് സംഭവം.
അമൃതി കോളനി പ്രൈമറി സ്കൂളിലെ ചില അധ്യാപകർ കുട്ടികൾക്ക് ലഭിക്കേണ്ട ഇറച്ചിയിൽ നിന്ന് ലെഗ് പീസുകൾ തട്ടിയെടുത്തെന്നും കുട്ടികൾക്ക് കോഴിയുടെ കഴുത്തും കരളും കുടൽ ഭാഗങ്ങളുമാണ് വിളമ്പിയതെന്നാണ് ആരോപണം. കുട്ടികൾ വീട്ടിലെത്തി മാതാപിതാക്കളോട് പരാതി പറഞ്ഞതോടെ ഇവർ കൂട്ടമായി സ്കൂളിലേക്ക് എത്തുകയായിരുന്നു.
തുടർന്നുണ്ടായ തർക്കത്തിൽ ആറ് അധ്യാപകെ നാല് മണിക്കൂറോളം മുറിയിൽ പൂട്ടിയിട്ടു. പൊലീസ് എത്തിയ ശേഷമാണ് ഇവരെ തുറന്നുവിട്ടത്. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. ജനുവരിയിലാണ് ഉച്ചഭക്ഷണ പദ്ധതിയിൽ കോഴിയിറച്ചിയും പഴവർഗങ്ങളും പശ്ചിമബംഗാൾ സർക്കാർ ഉൾപ്പെടുത്തിയത്.