സംസ്ഥാനത്ത് ഏപ്രില്‍ ഒന്ന് മുതല്‍ വൈദ്യൂതി നിരക്ക് വര്‍ധിച്ചേക്കും. നിരക്ക് വര്‍ധിപ്പിക്കുന്നതിനുളള അപേക്ഷ വൈദ്യൂതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ചു. 2023-2024 വര്‍ഷത്തേക്ക് യൂണിറ്റിന് 40 പൈസയുടെ വര്‍ധനയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.അടുത്ത നാല് വര്‍ഷത്തേക്കുളള നിരക്കുകളാണ് സമര്‍പ്പിച്ചിരിക്കുന്നത്.
എന്നാല്‍ കമ്മീഷന്റെ ഹിയറിങിന് ശേഷമെ അപേക്ഷയില്‍ തീരുമാനമുണ്ടാകുകയുളളു. ഈ സമ്പത്തിക വര്‍ഷം വൈദ്യുത ബോര്‍ഡിന് 2939 കോടി രൂപ റവന്യൂ കമ്മി ഉണ്ടാകുമെന്ന് കമ്മീഷന്‍ നേരത്തെ അംഗീകരിച്ചിരുന്നു. ഇതിനാല്‍ താരിഫ് വര്‍ധനയ്ക്ക് കമ്മീഷന്‍ തടസം നില്‍ക്കാനിടയില്ല. മാര്‍ച്ച് 31 വരെയുളള നിരക്കാണ് കഴിഞ്ഞ ജൂണില്‍ ഏഴ് ശതമാനം വര്‍ധനയോടെ നിശ്ചയിച്ചത്.
അഞ്ച് വര്‍ഷത്തേക്കുളള നിരക്ക് വര്‍ധന ആയിരുന്നു അന്ന് വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ 2022-2023 വര്‍ഷത്തേക്കുളളത് മാത്രമാണ് അന്ന് തീരുമാനിച്ചത്. ചുരുങ്ങിയ സമയത്തിനുളളില്‍ കമ്മീഷന്‍ ഹിയറിങ് നടത്തി വര്‍ധന നിരക്കില്‍ തീരുമാനമെടുത്താല്‍ ഏപ്രില്‍ മുതല്‍ നിരക്ക് വര്‍ധിക്കും. എന്നാല്‍ ഹിയറിങ് നടത്തി നടപടി ഉടനെടുത്തില്ലെങ്കില്‍ നിരക്ക് വര്‍ധനവ് ഒന്നോ രണ്ടോ മാസം കൂടി നീളും.