അവിശ്വാസികളുടെ സര്‍വനാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുമ്പില്‍ നിന്ന് പ്രാർഥിക്കുമെന്ന് സുരേഷ് ഗോപി. തന്റെ മതത്തെ പോലെ മറ്റുള്ള മതങ്ങളേയും സ്നേഹിക്കുന്നുണ്ട്. ഭക്തിയെ നിന്ദിക്കുന്നവരെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ലെന്നും നടൻ പറഞ്ഞു. ആലുവ ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
ഭക്തിയെ നിന്ദിക്കുന്നവരെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ല. കുട്ടികളിൽ സ്നേഹവും അച്ചടക്കവും വളർത്തിയെടുക്കാൻ വിശ്വാസം നല്ലൊരു ആയുധമാണ്. തന്റെ മതത്തെ പോലെ മറ്റ് വിശ്വാസങ്ങളേയും ഞാൻ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. ഖുർആനേയും ബൈബിളിനേയും മാനിക്കണം- സുരേഷ് ഗോപി പറഞ്ഞു.
ലോകത്തുള്ള അവിശ്വാസികളോട് ഒട്ടും സ്നേഹമില്ല. അത് ചങ്കൂറ്റത്തോടെ പറയും. വിശ്വാസികളുടെ അവകാശത്തിലേക്ക് ധ്വംസന രൂപേണ വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല. അവരുടെ സര്‍വ നാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുന്നില്‍ നിന്ന് പ്രാർഥിക്കും.അത് എല്ലാവരും ചെയ്യണം. ആരെയും ദ്രോഹിക്കാന്‍ വേണ്ടിയുള്ളതല്ല നമ്മുടെ ഭക്തി- നടൻ കൂട്ടിച്ചേർത്തു.