അങ്കാറ : തുർക്കിയിലെ തുടർ ഭൂചലനങ്ങളെ തുടർന്ന് ഗ്രാമങ്ങൾ രണ്ടായി വിഭജിക്കപ്പെട്ടു. കഴിഞ്ഞ ദിവസം തുർക്കിയിലുണ്ടായ രണ്ട് വലിയ ഭൂകമ്പങ്ങളെ തുടർന്ന് ഹതായിലെ ടർക്കിഷ് ഗ്രാമമായ ഡെമിർകോപ്രു രണ്ട് ഭൂപ്രദേശമായി വിഭജിക്കപ്പെട്ടു. പ്രദേശത്ത് വിള്ളലുകൾ രൂപപ്പെട്ടതിനെ തുടർന്നാണ് ഗ്രാമം രണ്ടായി വിഭജിക്കപ്പെട്ടത്.
11 പ്രവിശ്യകളിൽ ഉണ്ടായിരുന്ന തുർക്കിയിൽ ഭൂകമ്പത്തെത്തുടർന്ന് 40,402 ആളുകൾ മരണപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തു. 2,64,000 കെട്ടിടങ്ങളാണ് ഭൂകമ്പത്തിൽ തകർന്നത്. ആയിരത്തോളം ആളുകൾ താമസിക്കുന്ന ഡെമിർകോപ്രു ഗ്രാമത്തിലെ കെട്ടിടാവശിഷിടങ്ങളും, നടപ്പാതകളും തകർന്നടിഞ്ഞതിനെ തുടർന്ന് പ്രദേശത്ത് വലിയ വിള്ളലുകൾ രൂപപ്പെടുകയും ഗ്രാമം രണ്ടായി വിഭജിക്കപ്പെടുകയും ചെയ്യുകയായുരുന്നു.
റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ വൻഭൂചലനമാണ് തെക്കുകിഴക്കൻ തുർക്കിയിലും സിറിയയുടെ പല ഭാഗങ്ങളിലും നാശം വിതച്ചത്. തുടർന്ന് ചെറുതും വലുതുമായ ഇരുന്നൂറോളം തുടർ ഭൂചലനങ്ങൾ ഉണ്ടാകുകയായിരുന്നു. ഗ്രാമത്തിലെ വീടുകൾ നാല് മീറ്റർ മണ്ണിനടിയിൽ മുങ്ങികിടക്കുകയാണ്. ഡെമിർകോപ്രുവിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഹതായ് പ്രവിശ്യയിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.