ന്യൂഡല്‍ഹി: ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് രാജ്യവ്യാപകമായി നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ദേശീയ തലത്തില്‍ സമിതി രൂപവല്‍ക്കരിക്കണമെന്ന് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് രാഷ്ട്രപതിക്ക് മെമ്മോറാണ്ഡം സമര്‍പ്പിക്കാന്‍ ക്രിസ്ത്യന്‍ സംഘടനകളും മത നേതാക്കളും തീരുമാനിച്ചു.
ആരാധനാലയങ്ങള്‍ക്കും സമുദായാംഗങ്ങള്‍ക്കു നേരെ വര്‍ധിച്ചുവരുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 19 ന് ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ ദേശീയ തലസ്ഥാനത്ത് പ്രതിഷേധ പ്രകടനം നടത്തി. ‘സമുദായത്തിനെതിരെ വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍’ സര്‍ക്കാരിന്റെയും ജുഡീഷ്യറിയുടെയും സിവില്‍ സമൂഹത്തിന്റെയും ശ്രദ്ധയില്‍ പെടുത്തനായിരുന്നു ജന്തര്‍മന്തറിലെ പ്രതിഷേധ കൂട്ടായ്മ.
കമ്മ്യൂണിറ്റിയെ ലക്ഷ്യമിട്ടു നടത്തുന്ന അക്രമത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു ദേശീയ പരിഹാര കമ്മീഷന്‍ രൂപവത്ക്കരിക്കണം എന്നാവശ്യപ്പെട്ട് സമൂഹം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഒരു മെമ്മോറാണ്ടം അയയ്ക്കും.
”നികൃഷ്ടമായ വിദ്വേഷ പ്രസംഗത്തിന്റെയും ലക്ഷ്യം വെച്ചുള്ള അക്രമങ്ങളുടെയും തുടര്‍ച്ചയായ തരംഗങ്ങള്‍ സമീപ വര്‍ഷങ്ങളില്‍, പ്രത്യേകിച്ച് 2022-23 ല്‍ ക്രിസ്ത്യന്‍ സമൂഹത്തെ സാരമായി ബാധിച്ചിട്ടുണ്ട്. 2023 ജനുവരിയിലും ഫെബ്രുവരിയിലും അക്രമം അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിയതായി തോന്നുന്നുവെന്ന് ഞായറാഴ്ച ഡല്‍ഹിയില്‍ സമുദായ അംഗങ്ങള്‍ ഒപ്പിട്ട മെമ്മോറാണ്ടം പറഞ്ഞു.
അക്രമസംഭവങ്ങളുടെ വര്‍ധനവില്‍ ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, കര്‍ണാടക, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നതായി അതില്‍ പറയുന്നു.
ഇരകള്‍ പരാതികള്‍ നല്‍കിയിട്ടും പോലീസ് എഫ്‌ഐആര്‍ ഇടാനോ അന്വേഷിക്കാനോ തയ്യാറാകുന്നില്ല. കേസെടുക്കുന്ന സംഭവങ്ങളിലാകട്ടെ ഇരകളെ കുറ്റക്കാരായി ചിത്രീകരിക്കുന്ന തരത്തിലാണ് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. പരാതികളുമായി ചെല്ലുന്നവരെ മര്‍ദ്ദിക്കുകയും അനധികൃമായി തടങ്കലില്‍ വെയ്ക്കുകയും ചെയ്യുന്നു, പോലീസ് സ്റ്റേഷനുകളിലെ സിസിടിവികളുടെ അഭാവം ഉള്ളതിനാല്‍ ഇക്കാര്യങ്ങളില്‍ തതെളിവു ലഭിക്കാത്ത സാഹചര്യം എന്നീ പ്രശ്‌നങ്ങളും മെമ്മോറാണ്ടത്തില്‍ ചൂണ്ടിക്കാട്ടുന്നു.നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകദേശീയ ന്യൂനപക്ഷ കമ്മീഷനും ദേശീയ മനുഷ്യാവകാശ കമ്മീഷനും ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, ക്രിസ്ത്യാനികള്‍ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ട കേസുകള്‍ വേഗത്തില്‍ അവസാനിപ്പിക്കുക, പ്രശ്‌നം പരിഹരിക്കുന്നതിനായി സമുദായത്തിന്റെ പ്രാതിനിധ്യത്തോടെ വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ദേശീയ പരിഹാര കമ്മീഷന്‍ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മെമ്മോറാണ്ടം. ”ആളുകളെ നിര്‍ബന്ധിച്ച് ക്രിസ്ത്യാനികളിലേക്ക് പരിവര്‍ത്തനം ചെയ്തതായി ഞങ്ങള്‍ ആരോപിക്കുന്നു. പള്ളികള്‍ ആക്രമിക്കപ്പെടുന്നു, നമ്മുടെ ആളുകളെ മര്‍ദ്ദിക്കുന്നു, അറസ്റ്റുചെയ്യുന്നു. സമൂഹത്തിലെ അംഗങ്ങള്‍ നിരന്തരമായ പരിഭ്രാന്തിയിലാണ് ജീവിക്കുന്നത്. -ജന്തര്‍ മന്തറിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത ഒരു സമുദായാംഗം പറഞ്ഞു.നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് സംസ്ഥാന പോലീസ് ആളുകളെ അറസ്റ്റ് ചെയ്യുകയാണെന്ന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ശിവ്പാല്‍ അവകാശപ്പെട്ടു.