Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'ആര്‍എസ്എസുമായുള്ള ജമാ അത്തെ ഇസ്ളാമിയുടെ ചര്‍ച്ചയുടെ നേട്ടമെന്ത്?കോൺഗ്രസ് ലീഗ് വെൽഫയർപാർട്ടി അന്തർധാര വ്യക്തം'

‘ആര്‍എസ്എസുമായുള്ള ജമാ അത്തെ ഇസ്ളാമിയുടെ ചര്‍ച്ചയുടെ നേട്ടമെന്ത്?കോൺഗ്രസ് ലീഗ് വെൽഫയർപാർട്ടി അന്തർധാര വ്യക്തം’

കാസര്‍കോട്:ആർഎസ്എസുമായുള്ള  ചർച്ചയുടെ നേട്ടമെന്തെന്ന് ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. കോൺഗ്രസ് ലീഗ് വെൽഫയർ പാർട്ടി അന്തർധാര വ്യക്തമാണ്.എല്ലാ കാലത്തും തുടരുന്ന ഈ ബന്ധത്തിന്‍റെ  തുടർച്ചയാകും ആർ എസ് എസ് ജമാ അത്തെ ഇസ്ലാമി ചർച്ച എന്നു സംശയിക്കേണ്ടിയിരിക്കുന്നു.മുഖ്യമന്ത്രി ഉന്നയിച്ച ആ രോപണത്തിൽ യു ഡി എഫ് നേതൃത്വം ആണ് നിലപാട് വ്യക്തമാകേണ്ടത് ഇസ്ലാംവർഗീയ വാദത്തിന്‍റെ  കേന്ദ്രമാണ് ജമാഅത്തെ ഇസ്ലാമി.ഇസ്ളാമോഫോബിയ പടര്‍ത്താനാണ് സിപിഎം ശ്രമമെന്ന് ആരോപിക്കുന്ന ജമാ അത്തെ ഇസ്ളാമി എന്തിനാണ് ഏറ്റവുമധികം ഇസ്ളാമോഫോബിയ പടര്‍ത്തുന്ന ആര്‍ എസ് എസുമായി ചര്‍ച്ച നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.

ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി എംവി ഗോവിന്ദന്‍ പൗര പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി..കാസർകോട് ഗസ്റ്റ് ഹൗസ് കോൺഫ്രൻസ് ഹാളിലായിരുന്നു യോഗം..ജനപക്ഷ ജാഥയാണ്. കോൺഗ്രസും ബിജെപിയും അസ്വസ്ഥമാകുന്നത്. സ്വാഭാവികം.പിണറായി വിജയന് വേണ്ടിയല്ല കേരള സർക്കാരിനുള്ള രക്ഷാ കവചമൊരുക്കാനാണ് ജാഥ.കെ.സി വേണുഗോപാലിന് സ്ഥലജലവിഭ്രാന്തിയാണ്. അതുകൊണ്ടാണ് പിണറായി വിജയനെയും നരേന്ദ്ര മോദിയെയും ഒരു പോലെ കാണുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments