Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaനോർത്ത് ഫിലഡൽഫിയയിൽ പൊലീസ് ഓഫിസർ ഡ്യൂട്ടിക്കിടെ വെടിയേറ്റ് മരിച്ചു

നോർത്ത് ഫിലഡൽഫിയയിൽ പൊലീസ് ഓഫിസർ ഡ്യൂട്ടിക്കിടെ വെടിയേറ്റ് മരിച്ചു

പി. പി. ചെറിയാൻ

ഫിലാഡൽഫിയ : നോർത്ത് ഫിലഡൽഫിയയിൽ മുൻ ഫോർട്ട് വർത്ത് പൊലീസ് മേധാവിയുടെ മകൻ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടു. ടെംപിൾ  യൂണിവേഴ്‌സിറ്റി പൊലീസ് ഓഫീസർ ക്രിസ്റ്റഫർ ഫിറ്റ്‌സ്‌ജെറാൾഡ് കാർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കുറ്റവാളിയെ  തടയാൻ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റു മരിച്ചതെന്ന് യൂണിവേഴ്‌സിറ്റി സ്ഥിരീകരിച്ചു. 

ഇതാദ്യമായാണ് ടെംപിൾ യൂണിവേഴ്‌സിറ്റി പൊലീസ് ഓഫിസർക്ക് ഡ്യൂട്ടിക്കിടെ ജീവൻ നഷ്ടമാകുന്നതെെന്ന് ടെംപിൾ  ചീഫ് ഓഫ് പൊലീസ് ഡോ. ജെന്നിഫർ ഗ്രിഫിത്ത് പറഞ്ഞു.കുറ്റവാളിയെന്ന് സംശയിക്കുന്ന 18 കാരന്‍ മൈൽസ് ഫെഫറിനെ അറസ്റ്റ് ചെയ്തതായി പൊലീസ്അറിയിച്ചു.

കൊലപാതകം, കവർച്ച, ആയുധം കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ഫെഫർ ഉദ്യോഗസ്ഥന്റെ തോക്ക് കൊള്ളയടിക്കാൻ ശ്രമിച്ചതായും പൊലീസ് കരുതുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments