ഉപതെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടി എല്‍ഡിഎഫ്

Global Indian Writer · September 29, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടി എല്‍ഡിഎഫ്. യുഡിഎഫിന്റെ ഏഴ് സിറ്റിങ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍, എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫിന് പിടിക്കാനായത് നാല് സീറ്റ് മാത്രമാണ്. തെരഞ്ഞെടുപ്പ് നടന്ന 38 തദ്ദേശ വാര്‍ഡുകളില്‍ 18 സീറ്റില്‍ എല്‍ഡിഎഫും 19 സീറ്റില്‍ യുഡിഎഫും ജയിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് -22, എല്‍ഡിഎഫ് -15 എന്നായിരുന്നു സ്ഥിതി. എറണാകുളം പൂതൃക്ക പഞ്ചായത്തിലെ കോലഞ്ചേരി ഈസ്റ്റ് വാര്‍ഡ് ട്വന്റി20 നിലനിര്‍ത്തി.


കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ 38 തദ്ദേശ സ്ഥാപന വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രണ്ട് കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ (എറണാകുളം, കോഴിക്കോട്), മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍ (തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍), മൂന്ന് ജില്ല പഞ്ചായത്ത് വാര്‍ഡുകള്‍ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലാണ് ഉപതെഞ്ഞടുപ്പ് നടന്നത്. ആകെ 126 സ്ഥാനാര്‍ഥകള്‍ ജനപിന്തുണ തേടി. കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പില്‍ ആകെ 58.81 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.

Share this story

Leave a Comment

Your comment will be visible after admin approval.