തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി യുഡിഎഫ് സർക്കാരിന്റെ പിടിപ്പുകേട്, കച്ചവട ചരക്കായി വൈദ്യുതി മേഖലയെ മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വൈദ്യുതി ഉൽപ്പാദന പ്രസരണ വിതരണ മേഖലയിൽ സ്വകാര്യ വൽക്കരണമാണ് UDF, BJP അജണ്ട. രാജ്യത്തെ വൈദ്യുതി ഉൽപാദത്തിൻ്റെ 60% സ്വകാര്യ കുത്തകകളായ അദാനി , അംബാനി, ടാറ്റ എന്നിവരുടെ കൈയിലാണ്. പ്രതിസന്ധി വന്നാൽ ജനങ്ങളെ കൊള്ളയടിക്കാൻ അവസരം ലഭിക്കും.
അതിനുള്ള വഴി ഒരുക്കലാണ് ഇപ്പോൾ നടക്കുന്നത്. വൈദ്യുതി രംഗത്തെ സ്വകാര്യവൽക്കരണത്തെ LDF സർക്കാർ എതിർത്തു. UDF അധികാരത്തിൽ വരുമ്പോഴൊക്കെ വൈദ്യുതി മേഖലയിൽ വലിയ മുരടിപ്പ് നേരിടുന്നു. സർക്കാർ എന്ന നിലയിൽ ചെയ്യേണ്ട മുൻകരുതൽ എടുത്തില്ല. കെടുകാര്യസ്ഥത നാടിനെയാകെ ഇരുട്ടിലാക്കുന്നതാണ് കണ്ടത്. നടപടികൾ സ്വീകരിയുന്നതിൽ കടുത്ത അലംഭാവമാണ് സർക്കാർ കാട്ടിയതെന്നും പിണറായി വിജയൻ വിമർശിച്ചു.
Leave a Comment
Your comment will be visible after admin approval.