Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസ്വകാര്യ ആശുപത്രിയിൽ രോഗിയുടെ കാൽമാറി ശസ്തക്രിയ

സ്വകാര്യ ആശുപത്രിയിൽ രോഗിയുടെ കാൽമാറി ശസ്തക്രിയ

കോഴി​ക്കോട്: സ്വകാര്യ ആശുപത്രിയിൽ രോഗിയുടെ കാൽമാറി ശസ്തക്രിയ. കോഴിക്കോട് മാവൂർ റോഡിലെ നാഷനൽ ആശുപത്രിയിൽ ചികിത്സ തേടിയ കക്കോടി മക്കട ‘നക്ഷത്ര’യിൽ സജിന സുകുമാരനാണ് (60) ഇടതുകാലിന്‍റെ ഞരമ്പിനേറ്റ ക്ഷതം പരിഹരിക്കാൻ വലതുകാലിന് ശസ്ത്രക്രിയ നടത്തിയത്.

ഇടതുകാലിന്‍റെ ഉപ്പൂറ്റിക്ക് വാതിലിനിടയിൽ കുടുങ്ങി പരിക്കേറ്റതിനെ തുടർന്നാണ് ശസ്​ത്രക്രിയ വേണ്ടിവന്നതെന്ന് സജിന സുകുമാരൻ പറഞ്ഞു. ഒരു വർഷം മുമ്പായിരുന്നു പരിക്കേറ്റത്. മാസങ്ങളായി മരുന്ന് കഴിച്ചിട്ടും വേദന മാറാത്തതി​നെ തുടർന്നാണ് സർജനെ കാണിച്ചത്.

ഓർത്തോ സർജൻ ഡോ. ബഹിർഷാന്‍റെ സ്വകാര്യ ക്ലിനിക്കിൽ ആദ്യം കാണിച്ചു. നാഷനൽ ആശുപത്രിയിൽ അദ്ദേഹം ചികിത്സിക്കുന്നുണ്ട്. ശസ്ത്രക്രിയക്കായി ഫെബ്രുവരി 20ാം തിയതിയാണ് ഇവിടെ പ്രവേശിപ്പിച്ചത്. 21ന് ശസ്ത്രക്രിയ കഴിഞ്ഞു. ബോധം വന്നപ്പോഴാണ് തനിക്ക് വേദനയുള്ള കാലിനല്ല ശസ്ത്രക്രിയ നടത്തിയതെന്ന് മനസിലായതെന്ന് സജിന പറഞ്ഞു.

എന്തു ശസ്ത്രക്രിയയാണ് വലതുകാലിൽ ചെയ്തത് എന്നറിയില്ല. വലതുകാലിന് തനിക്ക് ഒരു പ്രശ്നവുമില്ലായിരുന്നു. ഇനി തനിക്ക് നടക്കാൻ പറ്റുമോ എന്ന ആശങ്കയിലാണ് രോഗി.

അതേസമയം, രോഗിക്ക് വലതുകാലിലും പ്രശ്നമുള്ളതിനാലാണ് ആദ്യം ആ കാലിൽ ശസ്ത്രക്രിയ ചെയ്തതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇതു സബന്ധിച്ച് രോഗിയോടും ഭർത്താവിനോടും ശസ്ത്രക്രിയക്ക് മുമ്പ് പറഞ്ഞിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ, ഡോക്ടർ തങ്ങളോട് വീഴ്ച സമ്മതിച്ചതായും ഡോക്ടർക്കെതിരെ പൊലീസിലും ഡി.എം.ഒക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയെന്നുമാണ് ബന്ധുക്കൾ പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments