വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടെന്ന പരാതിയില്‍ കാസര്‍ഗോഡ് ഗവ.കോളജ് താത്ക്കാലികമായി അടച്ചു. പ്രിന്‍സിപ്പലിനെതിരായ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് കോളജ് അടച്ചത്. വിഷയം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.( Kasargod govt college closed temporarily)
കുടിവെള്ള പ്രശ്‌നം സംസാരിക്കാനെത്തിയ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ പൂട്ടിയിട്ടെന്നാണ് പരാതി. കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളജിലെ പ്രിന്‍സിപ്പല്‍ എം രമയ്‌ക്കെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പരാതിയുമായി രംഗത്തെത്തിയത്. കുടിവെള്ള പ്രശ്‌നം ചര്‍ച്ച ചെയ്യാനെത്തിയ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ പൂട്ടിയിട്ടെന്നും വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി.
പ്രിന്‍സിപ്പലിന്റെ രാജിയാവശ്യപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉപരോധം നടത്തി. അതേസമയം പ്രിന്‍സിപ്പലിന്റെ മുറിയില്‍ വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്.