ദുബായ്: വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൻ പ്രതിനിധികൾ കേന്ദ്ര ഭക്ഷ്യ മന്ത്രി പശുപതി കുമാർ പരാസുമായി ചർച്ച നടത്തി. ഇന്ത്യയിലെ പ്രവാസി നിക്ഷേപങ്ങളും പ്രവാസി മലയാളികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളാണ് ചർച്ച ചെയ്തത്. കേന്ദ്രമന്ത്രി പ്രവാസി സമൂഹത്തിൽ നിന്ന് ആശയങ്ങളും നിക്ഷേപ പദ്ധതികളും ക്ഷണിക്കുകയും സർക്കാർ ഭാഗത്തുനിന്ന് 35% സബ്‌സിഡിയും 25% ബാങ്ക് ലോൺ അനുമതിയും വാഗ്ദാനം ചെയ്തു.
നവംബർ 3, 4, 5 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഭക്ഷ്യ ഉൽപന്ന പ്രദർശനം സന്ദർശിക്കാൻ സംരംഭകരെ ക്ഷണിച്ചു. ഡബ്ല്യുഎംസിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രവാസികളുടെ ക്ഷേമത്തിനായുള്ള എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുമെന്നും മന്ത്രി അറിയിച്ചു.