Saturday, November 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഹോസ്റ്റലുകളിലെ രാത്രി നിയന്ത്രണവുമായി ബന്ധപ്പെട്ട്​ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിലെ വ്യവസ്ഥകൾ പ്രായോഗികമാണോയെന്ന്​ ഹൈകോടതി

ഹോസ്റ്റലുകളിലെ രാത്രി നിയന്ത്രണവുമായി ബന്ധപ്പെട്ട്​ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിലെ വ്യവസ്ഥകൾ പ്രായോഗികമാണോയെന്ന്​ ഹൈകോടതി

കൊച്ചി: ഗവ. മെഡിക്കൽ കോളജ് ഹോസ്റ്റലുകളിലെ രാത്രി നിയന്ത്രണവുമായി ബന്ധപ്പെട്ട്​ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിലെ വ്യവസ്ഥകൾ പ്രായോഗികമാണോയെന്ന്​ ഹൈകോടതി. രാത്രി 9.30നു ശേഷം പുറത്തിറങ്ങാൻ രേഖാമൂലമുള്ള അനുമതി വാങ്ങണമെന്നും അടിയന്തര സാഹചര്യത്തിൽ പുറത്തു പോകേണ്ടിവന്നാൽ രക്ഷിതാവിന്റെ അപേക്ഷ ഹാജരാക്കണമെന്നുമുള്ള വ്യവസ്ഥകൾ പ്രാ​യോഗികമാണോയെന്ന്​ ഹരജികൾ പരിഗണിക്കവെ ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ ചോദിച്ചു. വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിൽ സർക്കാറിന്റെ നിലപാടു തേടിയ കോടതി, പത്തു ദിവസത്തിനകം മറുപടി നൽകാൻ നിർദേശിച്ചു.

ഹോസ്റ്റലുകളിൽനിന്ന് രാത്രി പുറത്തിറങ്ങുന്നത്​ വിലക്കിയ സർക്കാർ ഉത്തരവിനെതിരെ കോഴിക്കോട് മെഡിക്കൽ കോളജിലെ വിദ്യാർഥിനികളടക്കം നൽകിയ ഹരജികളാണ് ഹൈകോടതി പരിഗണിക്കുന്നത്. രാത്രി ഒമ്പതരക്ക്​ ശേഷം പുറത്തിറങ്ങുന്നത്​ വിലക്കിയ ഉത്തരവാണ് ഹരജിയിൽ ചോദ്യം ചെയ്തിരുന്നത്. എന്നാൽ, ഹൈകോടതി നിർദേശ പ്രകാരം ഉത്തരവ്​ സർക്കാർ ​ഭേദഗതി ചെയ്​തു. എന്നാൽ, രാത്രി ഒമ്പതരക്ക്​ ശേഷം പുറത്തു പോകാൻ ഇതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു.

ഇതിന്‍റെ പ്രായോഗികതയിൽ പൊതുചർച്ച നല്ലതാണെന്ന് കോടതി അഭി​പ്രായപ്പെട്ടു. കുട്ടികളെ പൂട്ടിയിട്ട്​ വളർത്തുന്നതിനോട്​ കോടതിക്ക് യോജിപ്പില്ലെങ്കിലും ലഹരിമരുന്നടക്കമുള്ള വിപത്ത് നിലനിൽക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കളുടെ ആശങ്കയും അവഗണിക്കാനാവില്ല. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ ലഹരിമാഫിയ കാരിയറായി ഉപയോഗിച്ച സംഭവം ഞെട്ടിക്കുന്നതാണെന്നും സിംഗിൾ ബെഞ്ച് വാക്കാൽ പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments