Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎഐസിസി വക്താവ് പവൻ ഖേരയെ അറസ്റ്റ് ചെയ്തതിൽ വ്യാപക പ്രതിഷേധം

എഐസിസി വക്താവ് പവൻ ഖേരയെ അറസ്റ്റ് ചെയ്തതിൽ വ്യാപക പ്രതിഷേധം

ന്യൂഡൽഹി : എഐസിസി വക്താവ് പവൻ ഖേരയെ അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം. അർധസൈനിക വിഭാഗത്തിന്റെ സഹായത്തോടെ അസം പോലീസാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ പ്രധാനമന്ത്രിയെ ഗൗതം അദാനി വിഷയത്തിൽ ‘നരേന്ദ്ര ഗൗതം ദാസ് മോദി’ എന്നു വിളിച്ചതിന്റെ പേരിൽ ഡൽഹി-റായ്പുർ വിമാനത്തിൽ നിന്ന് ബലമായി പിടിച്ചിറക്കിയാണ് പവൻ ഖേരയെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിനു മുൻപ് എഫ്.ഐ.ആർ ഇടുകയോ നോട്ടീസ് അയക്കുകയോ ചെയ്തിട്ടില്ലാത്തതിനാൽ ഈ നീക്കത്തിനെതിരായി ഡൽഹി വിമാനത്താവളത്തിൽ കെ.സി വേണുഗോപാലും രൺദീപ് സിംഗ് സുർജേവാലയും അടക്കമുള്ളവർ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു പ്രതിഷേമറിയിക്കുകയുമുണ്ടായി. ഇതിനെ തുടർന്ന് സുപ്രീം കോടതി പവൻ ഖേരയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. താൻ വീണ്ടും റായ്പുരിലേക്കു പോവുകയാണെന്ന് ജാമ്യം കിട്ടിയതിനു ശേഷം പവൻ രേഖ മാധ്യമപ്രവർത്തകർക്ക് മുമ്പിൽ പ്രതികരിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments