Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsക്ഷേമപെൻഷൻ വിതരണം നാളെ മുതൽ

ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ

തിരുവനന്തപുരം : സംസ്ഥാനത്ത് ഡിസംബറിലെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ തുടങ്ങുന്നു. സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് വായ്പയെടുത്താണ് തുക നൽകുന്നത്. ഒരു മാസത്തെ കുടിശ്ശിക നൽകാനാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. പ്രതിമാസം 1600 രൂപയാണ് പെൻഷനായി സംസ്ഥാന സർക്കാർ നൽകുന്നത്. സംസ്ഥാന സർക്കാരിന്റെ ക്ഷേമപെൻഷൻ ഉപയോക്താക്കൾ 62 ലക്ഷമായി കവിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഡിസംബർ, ജനുവരി മാസത്തിലെ കുടിശ്ശിക കിടക്കുന്ന പെൻഷൻ വേണ്ടി രണ്ട് മാസത്തേക്കായി 2000 കോടി വായ്പയാണ് ധനവകുപ്പ് ആവശ്യപ്പെട്ടത്. എന്നാൽ 900 കോടി മാത്രമായി സമാഹരിക്കാൻ കഴിഞ്ഞ സാഹചര്യത്തിലാണ് ഒരു മാസത്തെ കുടിശ്ശിക നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.രണ്ടു മാസത്തെ കുടിശിക നല്‍കാനായി ഇനിയും 500 കോടി കൂടി വേണം. ഈ സാഹചര്യത്തിലാണ് ഒരു മാസത്തെ പെന്‍ഷന്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. നാളെ മുതല്‍ സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകളില്‍ പെന്‍ഷന്‍ എത്തി തുടങ്ങും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments