ദുബായ്: വേൾഡ് മലയാളി കൗൺസിൽ അൽ ഐൻ പ്രോവിൻസിന്റെ വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് വർഗീസ് പനക്കലിന്റെ അധ്യക്ഷതയിൽ തുടങ്ങിയ യോഗത്തിൽ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ബിജു ജോസഫ് സ്വാഗതം പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷത്തെ വാർഷിക റിപ്പോർട്ടും, വരവ് ചെലവ് കണക്കുകളും യോഗത്തിൽ അംഗീകരിച്ചു.
ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്മിൻ സി. യൂ. മത്തായി വിശിഷ്ട അതിഥിയായി പങ്കെടുത്ത യോഗത്തിൽ 2023 -2025 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോക്ടർ കെ. സുധാകരൻ (ചെയർമാൻ), വർഗീസ് പനക്കൽ (പ്രസിഡന്റ്), സോണി ലാൽ (ജനറൽ സെക്രട്ടറി), ആൻസി ജെയിംസ് (ട്രെഷറർ), തോമസ് ജോൺ, ബിജു ആന്റണി (വൈസ് ചെയർമാൻമാർ), സാം വർഗീസ്, ലാൽ എസ്. വി (വൈസ് പ്രസിഡന്റുമാർ), സുനിഷ് കൈമള (അസോസിയേറ്റ് സെക്രട്ടറി), റോഷൻ ആന്റണി ( അസിസ്റ്റന്റ് ട്രെഷറർ) സേതുനാഥ് വിശ്വനാഥൻ, സോണിയ മനോജ് (എന്റർടൈൻമെന്റ് സെക്രട്ടറിമാർ) മുസ്‌തഫ വട്ടപറമ്പിൽ (ഓഡിറ്റർ) എന്നിവരുടെ നേതൃത്വത്തിലുള്ള 33 അംഗ ഭരണസമിതിയെയാണ് തെരഞ്ഞെടുത്തത്.
ആക്ടിങ് ചെയർമാൻ ജോസ് ജേക്കബ്, ഗ്ലോബൽ സെക്രട്ടറി ടി. വി. എൻ. കുട്ടി (ജിമ്മി), ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡന്റ് ജാനറ്റ് വർഗീസ്, ഗ്ലോബൽ യൂത്ത് ഫോറം പ്രസിഡന്റ് ഷിബു ഷാജഹാൻ, മിഡിൽ ഈസ്റ്റ് റീജിയൻ ട്രെഷറർ രാജീവ്കുമാർ, മിഡിൽ ഈസ്റ്റ് റീജിയൻ വിമൻസ് ഫോറം സെക്രട്ടറി റാണി ലിജേഷ്, പ്രൊവിൻസ് ട്രെഷറർ ലാൽ എസ് . വി, പ്രൊവിൻസ് സെക്രട്ടറി സോണി ലാൽ, വിമൻസ് ഫോറം ചെയർപേഴ്സൺ റിറ്റി ജോസ്, വിമൻസ് ഫോറം പ്രസിഡന്റ് ആൻസി ജെയിംസ്, സാം വർഗീസ്, ബിജു ആന്റണി, സുനിഷ് കൈമള, സേതുനാഥ് വിശ്വനാഥൻ, എന്നിവർ പ്രസംഗിച്ചു.