Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപാചക വാതക വിലയിലുണ്ടായ വർധനവിനെതിരെ പ്രതികരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

പാചക വാതക വിലയിലുണ്ടായ വർധനവിനെതിരെ പ്രതികരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: രാജ്യത്ത് പാചക വാതക വിലയിലുണ്ടായ വർധനവിനെതിരെ പ്രതികരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാചകവാതകത്തിന്റെ സബ്‌സിഡി ആളുകളറിയാതെ നിറുത്തലാക്കിയ കേന്ദ്രസർക്കാരിന് ഇതൊക്കെ ഒരു തമാശയായിരിക്കാം. അപ്പോഴും കേരളത്തിൽ ചിലർ ഇതൊന്നും അറിഞ്ഞമട്ടില്ലയെന്നാണ് റിയാസിന്റെ പ്രതികരണം. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ വിമർശനം.

‘വടക്കോട്ട് വല്ലപ്പോഴുമൊക്കെ നോക്കുന്നത് നല്ലതാണ്. ജനജീവിതം ബുദ്ധിമുട്ടിലാക്കിക്കുന്ന വടക്കൻ കാറ്റിനെപ്പറ്റി അറിയാൻ “അവർക്ക്” താൽപര്യമേയില്ല. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾ മറച്ചുവെക്കാൻ കേരള സർക്കാരിനെതിരെ ചാവേർ സമരം നടത്തുന്ന “അവർ” ആരെന്ന് പറയേണ്ടതില്ലല്ലോ,’ മന്ത്രി കുറിച്ചു.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

”വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പു കഴിഞ്ഞ ഉടൻതന്നെ പാചകവാതകത്തിന്റെ വില കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചിരിക്കുകയാണ്. ഗാർഹിക സിലിണ്ടറിന് ഒറ്റയടിക്ക് അഞ്ചു ശതമാനത്തിലേറെയും വാണിജ്യ സിലിണ്ടറിന് ഇരുപത് ശതമാനത്തോളവുമാണ് ഇത്തവണ വർധിപ്പിച്ചിരിക്കുന്നത്. പാചകവാതകത്തിന്റെ സബ്‌സിഡി ആളുകളറിയാതെ നിറുത്തലാക്കിയ കേന്ദ്രസർക്കാരിന് ഇതൊക്കെ ഒരു തമാശയായിരിക്കാം. അപ്പോഴും കേരളത്തിൽ ചിലർ ഇതൊന്നും അറിഞ്ഞമട്ടില്ല. വടക്കോട്ട് വല്ലപ്പോഴുമൊക്കെ നോക്കുന്നത് നല്ലതാണ്. ജനജീവിതം ബുദ്ധിമുട്ടിലാക്കിക്കുന്ന വടക്കൻ കാറ്റിനെപ്പറ്റി അറിയാൻ “അവർക്ക്” താൽപര്യമേയില്ല. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾ മറച്ചുവെക്കാൻ കേരള സർക്കാരിനെതിരെ ചാവേർ സമരം നടത്തുന്ന “അവർ” ആരെന്ന് പറയേണ്ടതില്ലല്ലോ..”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments