ഏഥൻസ്: ലാരിസ നഗരത്തിൽ ട്രെയിനുകൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗ്രീസിലെ ഭരണകൂടം. രാജ്യത്തെ ഞെട്ടിച്ച അപകടത്തിന്‍റെ ഉത്തരവാദിത്വത്തിൽ നിന്ന് മാറിനിൽക്കാനാകില്ലെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി രാജി വച്ചു. ഗ്രീക്ക് ഗതാഗത മന്ത്രി കോസ്റ്റാസാണ് രാജിവച്ചത്. രാജ്യത്ത് വലിയ ഒരു അപകടം സംഭവിക്കുമ്പോൾ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഗ്രീക്ക് ഗതാഗത മന്ത്രി കോസ്റ്റാസ് രാജി വച്ചത്.
ട്രെയിനുകൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുപ്പത്തിയാറ് പേർ ഇതുവരെ മരിച്ചെന്നാണ് സർക്കാർ വ്യക്തമാക്കിയത്. നൂറോളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പലരുടേയും നില ഗുരുതരമായതിനാൽ മരിച്ചവരുടെ എണ്ണം ഉയരാൻ സാധ്യയുണ്ട്. യാത്രാ ട്രെയിനിൽ ഗുഡ്സ് ട്രെയിനിൽ ഇടിച്ചായിരുന്നു അപകടം. രക്ഷാപ്രവർത്തനം അവസാനിച്ചിട്ടില്ല. സംഭവത്തിന് പിന്നാലെ ലാരിസ സ്റ്റേഷൻ മാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.