പി പി ചെറിയാൻ
ഷിക്കാഗോ: ഷിക്കാഗോ പോലീസ് സൂപ്രണ്ട് ഡേവിഡ് ബ്രൗൺ മാർച്ച് 16 ന് സ്ഥാനമൊഴിയും.
2020 ൽ ഷിക്കാഗോ മേയറായി തിരഞ്ഞെടുക്കപെട്ട ലൈറ്റ്ഫൂട്ട് ആണു ഡേവിഡ് ബ്രൗണിനെ ഷിക്കാഗോ പൊലീസ് സൂപ്രണ്ട് ആയി നിയമിച്ചത്. എന്നാൽ ഇന്നലെ നടന്ന ഷിക്കാഗോ മേയർ തിരഞ്ഞെടുപ്പിൽ ലൈറ്റ്ഫൂട്ട് ദയനീയമായി പരാജയപ്പെട്ടതാണു ഡേവിഡ് ബ്രൗണിന്റെ രാജിയിലേക്കു നയിച്ചത് എന്നു കരുതപ്പെടുന്നു
ഞാൻ അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. ഞങ്ങളുടെ നഗരത്തോടുള്ള അദ്ദേഹത്തിന്റെ സേവനത്തിന് വ്യക്തിപരമായി ഞാൻ അദ്ദേഹത്തോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു.– ലൈറ്റ്ഫൂട്ട് പറഞ്ഞു.