കൊച്ചി: വനിതാ ടി.ടി.ഇയെ കൈയേറ്റം ചെയ്തെന്ന കേസിൽ അർജുൻ ആയങ്കിക്ക് ഹൈകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
ജനുവരി 15ന് രാത്രി ഗാന്ധിധാം- നാഗർകോവിൽ എക്സ്പ്രസിലെ സ്ലീപ്പർ ക്ലാസിൽ ജനറൽ ടിക്കറ്റുമായി കയറി യാത്ര ചെയ്ത അർജുൻ ആയങ്കിയെ ചോദ്യം ചെയ്ത വനിത ടി.ടി.ഇയെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്തുവെന്നാണ് കേസ്. കണ്ണൂരിൽനിന്ന് എറണാകുളത്തേക്ക് വരുന്നതിനിടെയാണ് സംഭവം.