Saturday, November 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeWorldയുക്രൈൻ യുദ്ധം; ആദ്യമായി നേരിട്ട് ചർച്ച നടത്തി അമേരിക്ക, റഷ്യ വിദേശകാര്യ മന്ത്രിമാർ

യുക്രൈൻ യുദ്ധം; ആദ്യമായി നേരിട്ട് ചർച്ച നടത്തി അമേരിക്ക, റഷ്യ വിദേശകാര്യ മന്ത്രിമാർ

ദില്ലി: യുക്രൈൻ യുദ്ധത്തിന് ശേഷം ആദ്യമായി അമേരിക്കയുടെയും റഷ്യയുടെയും വിദേശകാര്യ മന്ത്രിമാർ നേരിട്ട് ചർച്ച നടത്തി . അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും ദില്ലിയിൽ ജി20 യോഗത്തിനിടെയാണ് ചർച്ച നടത്തിയത്. 

എത്രയും വേഗം യുക്രൈനു നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ടതായി ആന്റണി ബ്ലിങ്കൻ പറഞ്ഞു. റഷ്യയും ചൈനയും ഒഴികെ എല്ലാ രാജ്യങ്ങളും യുക്രൈൻ ആക്രമണത്തെ അപലപിച്ചു എന്നും ആന്റണി ബ്ലിങ്കൻ പറഞ്ഞു. പത്ത് മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ റഷ്യയും അമേരിക്കയും അവരുടെ നിലപാടുകൾ ആവർത്തിച്ചു എന്നതിനപ്പുറം സമവായ സൂചനകൾ ഒന്നും ഉണ്ടായില്ല.

റഷ്യയും യുക്രൈനും തമ്മിൽ‌ യുദ്ധം എന്ന് ഉപയോ​ഗിക്കുന്നതിൽ തർക്കമുണ്ടായതിനെത്തുടർന്ന് പ്രമേയം പുറത്തിറക്കാതെ കഴിഞ്ഞ ദിവസം ജി 20 യോഗം അവസാനിച്ചു. ‘റഷ്യ – യുക്രൈൻ യുദ്ധം’ എന്ന പരാമർശത്തെ റഷ്യയും ചൈനയും സംയുക്തമായി എതിർക്കുകയായിരുന്നു. യുക്രൈൻ യുദ്ധത്തെക്കുറിച്ചുള്ള പരാമർശങ്ങൾക്കും എതി‍ർപ്പ് ഉയർന്നു. ഇതേത്തുടർന്ന് ധനകാര്യമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗം പ്രമേയം പുറത്തിറക്കാതെ അവസാനിപ്പിക്കുകയായിരുന്നു. ചർച്ചകളുടെ ചുരുക്കം മാത്രം ഒരു വാർത്താക്കുറിപ്പായി പുറത്തിറക്കിയിരുന്നു.

നവംബർ മുതൽ യുദ്ധം എന്ന വാക്ക് ഉപയോ​ഗിക്കാതിരിക്കാൻ ചൈന നീക്കം തുടങ്ങിയിരുന്നതായി അധികൃതർ വാർത്താ ഏജൻസിയായ എഎഫ്പിയോട് വ്യക്തമാക്കിയിരുന്നു. ജി20 അംഗമായ റഷ്യ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അയൽരാജ്യമായ യുക്രൈനെ ആക്രമിച്ചതിനെത്തുടർന്ന് ജി 20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് മേധാവികളുടെയും മുൻ യോഗങ്ങളും ഒരു പൊതു ധാരണ ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. സാമ്പത്തികവും സമ്പദ്ഘടനയും സംബന്ധിച്ച വിഷയങ്ങൾക്കാണ് മുൻതൂക്കം കൊടുക്കുന്നതെന്നും യുക്രൈൻ വിഷയത്തിൽ ഒപ്പുവെക്കാൻ താല്പര്യമില്ലെന്നും ചൈനീസ്, റഷ്യൻ പ്രതിനിധികൾ വ്യക്തമാക്കുകയായിരുന്നെന്ന് മുതിർന്ന ഇന്ത്യൻ ഉദ്യോ​ഗസ്ഥൻ അജയ് സേത്ത് യോ​ഗത്തിനു ശേഷം പ്രതികരിച്ചിരുന്നു.   

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments