പത്തനംതിട്ട: തിരുവല്ല നഗരസഭാ ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്. യുഡിഎഫിലെ അനു ജോർജാണ് അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്. ഒൻപത് മാസത്തിന് ശേഷമാണ് യുഡിഎഫ് ഭരണത്തിൽ തിരിച്ചെത്തുന്നത്.
39 കൗൺസിലിൽ 17 പേർ യുഡിഎഫിനും 15 പേർ എൽഡിഎഫ് സ്ഥാനാർഥി ലിന്‍റാ ജേക്കബിനും വോട്ട് ചെയ്തു. ബിജെപിയിലെ ആറ് അംഗങ്ങളും എസ്ഡിപിഐ അംഗവും വിട്ടുനിന്നു.
യുഡിഎഫിൽ നിന്ന് കൂറുമാറി എൽഡിഎഫ് പ്രതിനിധിയായി മത്സരിച്ച ശാന്തമ്മ വർഗീസ് വിജയിച്ചിനെ തുടർന്നാണ് യുഡിഎഫിന് ഒൻപത് മാസം മുൻപ് ഭരണം നഷ്ടമായത്.എന്നാൽ എൽഡിഎഫ് പ്രാദേശിക നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ശാന്തമ്മ വർഗീസ് അധ്യക്ഷ സ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിന് അനുകൂലമായി ആണ് ശാന്തമ്മ വർഗീസ് വോട്ട് രേഖപ്പെടുത്തിയത്.