തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനു മുന്നറിയിപ്പുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്. മുഖ്യമന്ത്രിക്കുനേരെയുള്ള കരിങ്കൊടി പ്രതിഷേധം തുടർന്നാൽ പ്രതിപക്ഷ നേതാവിനും പുറത്തിറങ്ങാൻ കഴിയില്ലെന്ന് ജയരാജൻ പറഞ്ഞു.
കരിങ്കൊടി പ്രതിഷേധവുമായി ഇറങ്ങുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിച്ചാല്‍ പ്രതിപക്ഷ നേതാവിനും വീട്ടിലിരിക്കേണ്ടി വരും. ഇത്തരത്തിലുള്ള സമരത്തിനിറങ്ങി നാടിന്റെ സമാധാന അന്തരീക്ഷത്തെ ഇല്ലാതാക്കരുതെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു.
അതേസമയം മുഖ്യമന്ത്രിക്കുനേരെ നെയ്യാറ്റിന്‍കരയിലും കരിങ്കൊടി പ്രതിഷേധമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി റിഷി കൃഷ്ണന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
മുഖ്യമന്ത്രി തമിഴ്നാട്ടിലെ പരിപാടിക്കായി പോകും വഴിയാണ് പ്രതിഷേധം. പാറശാലയിലും നെയ്യാറ്റിന്‍കരയിലും നേരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു.