തിരുവനന്തപുരം: പെണ്‍കുട്ടികളെ ഷര്‍ട്ടും പാന്റും ധരിപ്പിച്ച് ആണ്‍കുട്ടികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് കോണ്‍ഗ്രസ് സമരത്തിനിറക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്. ഇത്തരത്തില്‍ പെണ്‍കുട്ടികളെ സമരത്തിനിറക്കി നാടിന്റെ അന്തരീക്ഷത്തെ കോണ്‍ഗ്രസ് നേതാക്കള്‍ വികൃതമാക്കുകയാണെന്നും ഇ.പി. പറഞ്ഞു.
കരിങ്കൊടി കാണിച്ച് അക്രമത്തിന് മുതിരുകയാണെങ്കില്‍ സ്ഥിതി മോശമാകും. പാചകവാതകത്തിന് കേന്ദ്രം വലിയ വില വര്‍ധിപ്പിച്ചെങ്കിലും ആര്‍ക്കും പ്രതിഷേധമില്ല.
കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇന്ധന സെസില്‍നിന്നും ലഭിക്കുന്ന വരുമാനം ക്ഷേമപെന്‍ഷനിലേക്കാണ് പോകുന്നത്. അക്കാര്യം കോണ്‍ഗ്രസ് മനസിലാക്കണമെന്നും ഇ.പി. കൂട്ടിചേര്‍ത്തു.