അഹമ്മദാബാദ് : ഇന്ത്യയിലെയും ഓസ്ട്രേലിയയിലെയും ബിരുദങ്ങൾ പരസ്പരം അംഗീകരിക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് പ്രഖ്യാപിച്ചു. ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയിൽ ഓസ്ട്രേലിയൻ സർവകലാശാല ഡീകിനിന്റെ ക്യാംപസ് പ്രഖ്യാപനവേളയിലാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ഇക്കാര്യമറിയിച്ചത്.
ഇതോടെ ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥികൾ നേടുന്ന ബിരുദങ്ങൾക്ക് ഇന്ത്യയിൽ അംഗീകാരം ലഭിക്കും. ഇന്ത്യയിലെ വിദ്യാഭ്യാസയോഗ്യത ഓസ്ട്രേലിയയിലും അംഗീകരിക്കപ്പെടും. ഓസ്ട്രേലിയയിൽ 4 വർഷം വരെയുള്ള പഠനത്തിനെത്തുന്ന ഇന്ത്യൻ വിദ്യാർഥികൾക്കായി മൈത്രി സ്കോളർഷിപ്പുകളും ആൽബനീസ് പ്രഖ്യാപിച്ചു.