കൊച്ചി: ബ്രഹ്മപുരം മാലിന്യപ്രശ്നം പരിഹരിക്കുന്നതില്‍ കോര്പ്പറേഷന് പരാജയപ്പെട്ടുവെന്ന് ആരോപിച്ച് കൊച്ചി മേയര്‍ എം.അനില്‍കുമാറിന്റെ വസതിയിലേക്ക് യുഡിഎഫ് മാര്‍ച്ച് നടത്തി.
പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് പോലീസ് തടഞ്ഞതോടെ പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്നു.
മാലിന്യപുക നഗരത്തെ ശ്വാസംമുട്ടിക്കുമ്പോഴും കോര്പ്പറേഷന് മൗനം തുടരുകയാണെന്നും മേയര്‍ വിഷയത്തില്‍ നിന്നും ഓടിയൊളിക്കുകയാണെന്നും യുഡിഎഫ് ആരോപിച്ചു.