തിരുവനന്തപുരം: : വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസിൽ കൂടുതൽ പ്രമുഖരെ ഇഡി ചോദ്യം ചെയ്യും. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെതിരെ തെളിവുണ്ടെന്ന നിഗമനത്തിലാണ് നിലവിൽ എൻഫോഴ്സ് ഡയറക്ടറേറ്റ്. ഇതോടെയാണ് കൂടുതൽ പ്രമുഖകരുടെ പേരുകൾ ഇപ്പോൾ ഉയർന്നു കേൾക്കുന്നത്. കേസിൽ പ്രവാസി വ്യവസായി രവി പിള്ളയേയും ചോദ്യം ചെയ്യുമെന്നാണ് ഒടുവിൽ പുറത്തു വരുന്ന വാർത്ത. രവി പിള്ളയ്ക്ക് ചോദ്യം ചെയ്യലിന് ഇഡി നോട്ടീസ് അയച്ചിരുന്നു. രണ്ടാം തീയതിയായിരുന്നു നോട്ടീസ് നൽകിയത്. അന്ന് രവി പിള്ള ഹാജരായില്ലെന്നാണ് റിപ്പോർട്ട്. വീണ്ടും നോട്ടീസ് നൽകിയിട്ടുണ്ട്. ജനം ടിവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകളുടെ പേര് പുറത്തുവരുമെന്ന് സൂചനയുണ്ട്.
അതിനിടെ യുസഫലി തുടർച്ചയായ രണ്ടാം ദിവസവും ഇഡിക്ക് മുമ്പിൽ ഹാജരായില്ലെന്നാണ് റിപ്പോർട്ട്. യൂസഫലിയുടെ അഭിഭാഷകൻ ഇഡിക്ക് മുമ്പിലെത്തിയെന്നും സൂചകളുണ്ട്. യുസഫലിയുടെ കാര്യത്തിൽ ഇഡി എടുക്കുന്ന നടപടികൾ നിർണ്ണായകവുമാണ്. യൂസഫലിക്ക് ഇഡി നൽകിയ നോട്ടീസ് നേരത്തെ പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രവി പിള്ളയെ ചോദ്യം ചെയ്യുമെന്ന് ജനം ടിവി പറയുന്നത്. ഈ വാർത്തകളോട് യുസഫലിയും രവി പിള്ളയും പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് രവി പിള്ളയെ ചോദ്യം ചെയ്യുന്നതെന്നും സൂചനയുണ്ട്.