Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews‘എല്ലാ മേഖലയിലും ഇന്ത്യയുമായുള്ള ബന്ധം സുദൃഢമാക്കും’; ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

‘എല്ലാ മേഖലയിലും ഇന്ത്യയുമായുള്ള ബന്ധം സുദൃഢമാക്കും’; ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

ഇന്ത്യയുമായുള്ള ബന്ധം എല്ലാ മേഖലയിലും സുദൃഢമാക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനസ്. വാണിജ്യ-മാനവവിഭവശേഷി മേഖലയില്‍ ഇരുരാജ്യങ്ങളും പുതിയ അധ്യായം കുറിയ്ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സ്ത്രീ ശാക്തികരണ നടപടികള്‍ രാജ്യത്ത് വലിയ പ്രതിഫലനം സാമൂഹ്യമായും സാമ്പത്തികമായും ഉണ്ടാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. (PM Modi holds talks with Australian counterpart Albanese)

നാലു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ ആദ്യ 2 ദിവസം ഗുജറാത്തില്‍ ചെലവിട്ടാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ഡല്‍ഹിയില്‍ എത്തിയത്. ഹൃദ്യമായ സ്വീകരണം ഒരുക്കി രാഷ്ട്രപതി ഭവന്‍ ആന്റണി ആല്‍ബനസിനെ സ്വീകരിച്ചു. എല്ലാ മേഖലയിലും ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഓസ്‌ട്രേലിയ സന്നദ്ധമാണെന്ന് അദ്ധേഹം വ്യക്തമാക്കി.

രാഷ്ട്രപിതാവിന് രാജ്ഘട്ടില്‍ എത്തി ആദരാജ്ഞലികള്‍ അര്‍പ്പിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഡിസംബറില്‍ പ്രാബല്യത്തില്‍ വന്ന സാമ്പത്തിക സഹകരണവും വ്യാപാര ഉടമ്പടിയും അടക്കമുളളവയായിരുന്നു ചര്‍ച്ചാ വിഷയങ്ങള്‍. അതേസമയം ഇന്ത്യയിലെ സ്ത്രീ ശാക്തികരണ നടപടികള്‍ വലിയ ചലനങ്ങള്‍ സൃഷ്ടിയ്ക്കുകയാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. ബജറ്റിന് ശേഷമുള്ള സ്ത്രീശാക്തികരണ വെബിനാറില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments