Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസ്‌കൂൾ പരീക്ഷയിൽ ചോദ്യങ്ങൾ ചുവപ്പിൽ; കറുപ്പ് മതിയെന്ന് വിദ്യാർഥികൾ, ചുവപ്പിനെന്താണ് കുഴപ്പമെന്ന് മന്ത്രി വി. ശിവൻകുട്ടി

സ്‌കൂൾ പരീക്ഷയിൽ ചോദ്യങ്ങൾ ചുവപ്പിൽ; കറുപ്പ് മതിയെന്ന് വിദ്യാർഥികൾ, ചുവപ്പിനെന്താണ് കുഴപ്പമെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: ഇത്തവണത്തെ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ കുറച്ച് വ്യത്യസ്തമാണ്. എന്നാൽ ഈ വ്യത്യസ്തത കുട്ടികളില്‍ ബുദ്ധിമുട്ടുണ്ടാക്കി.  രാവിലെ 9.30നാണ് പരീക്ഷാഹാളിൽ ചോദ്യപേപ്പർ എത്തിയത്. പതിവുപോലെ നടപടിക്രമം ഒക്കെ പൂർത്തിയാക്കി കെട്ട് പൊട്ടിച്ചു. ചോദ്യം കണ്ടപ്പോഴേ അധ്യാപകർ ഞെട്ടി. തിരിച്ചും മറിച്ചും കണ്ണ് തിരുമ്മിയുമൊക്കെ നോക്കി. അക്ഷരങ്ങൾ അച്ചടിച്ചിരിക്കുന്നത് കറുപ്പിലല്ല, പകരം ചുവപ്പ് മഷിയിൽ.

അധ്യാപകർ പരസ്പരം സംസാരിച്ച് ഉറപ്പുവരുത്തിയ ശേഷം ചോദ്യപേപ്പർ കുട്ടികള്‍ക്ക് വിതരണം ചെയ്തു. കുട്ടികളിലും ഈ ഞെട്ടല്‍ ആവർത്തിച്ചു. ഒന്നാം വർഷ വിദ്യാർഥികളുടെ പരീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പരീക്ഷണം. വെള്ള പേപ്പറിൽ ചുവന്ന നിറത്തിൽ ചോദ്യങ്ങൾ പ്രിന്റ് ചെയ്തിരിക്കുന്നു. വെറൈറ്റി ആണെങ്കിലും നിറംമാറ്റം കണ്ണിന് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് കുട്ടികൾ പറയുന്നു.

എന്നാൽ ഇക്കാര്യം മന്ത്രിയോട് ചോദിച്ചപ്പോൾ കാര്യമായിട്ട് മറുപടി ഒന്നും ലഭിച്ചില്ല. പകരം ചുവപ്പിനെന്താണ് പ്രശ്‌നം എന്നായിരുന്നു മന്ത്രിയുടെ ചോദ്യം.

പ്ലസ് ടു വിദ്യാർത്ഥികൾക്ക് പഴയപോലെ കറുപ്പ് മഷിയിൽ തന്നെയാണ് ചോദ്യപ്പേപ്പർ അചടിച്ചിരിക്കുന്നത്. വി എച്ച് എസ് ഇ കുട്ടികൾക്കും മാറ്റമില്ല. ഏകപക്ഷീയമായി തീരുമാനങ്ങൾ നടപ്പിലാക്കി ഹയർ സെക്കണ്ടറി മേഖല കലുഷിതമാക്കാനുള്ള നീക്കമാണ് ഇതെന്ന് അധ്യാപക സംഘടനയായ എ എച്ച് എസ് ടി എ ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments