പത്തനംതിട്ട :സമൂഹത്തിൽ നിലനിന്നിരുന്ന ഉച്ച നീചത്വങ്ങൾക്കെതിരെ പോരാടിയ നവോത്ഥാന നായകനായിരുന്നു സരസ കവി മൂലൂർ എസ് പത്മനാഭ പണിക്കർ എന്ന് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ഓമല്ലൂർ ശങ്കരൻ അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസ് എം സംസ്കാര വേദി പത്തനംതിട്ട ജില്ല കമ്മിറ്റി ഇലന്തൂരിൽ സംഘടിപ്പിച്ച മുലൂർ ജയന്തി ആഘോഷവും സാഹിത്യ ഉത്സവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വേദി ജില്ലാ പ്രസിഡണ്ട് ഡോ. അലക്സ് മാത്യു അധ്യക്ഷത വഹിച്ചു. ഇലന്തൂർ പഞ്ചായത്ത് മുൻ സ്റ്റാൻഡ് കമ്മിറ്റി ചെയർമാനും കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റുമായ ബാബുജി തര്യൻ രചിച്ച ‘ഇലന്ത മരങ്ങൾക്ക് ഇടയിലൂടെ’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം സംസ്കാരവേദി സംസ്ഥാന പ്രസിഡണ്ട് ഡോ വർഗീസ് പേരയിൽ മുൻ ഇലന്തൂർ പഞ്ചായത്ത് പ്രസിഡണ്ട് സാംസൻ തെക്കേതി ലിനു നൽകി നിർവഹിച്ചു.
പ്രൊഫ. മാലൂർ മുരളീധരൻ, ഡോ. പഴകുളം സുഭാഷ്, കുര്യൻ മടക്കൽ, ബിജു നൈനാൻ, ഫാ ബിനോയ് ഡാനിയേൽ, ഡോ. പി ജെ വർഗീസ്, സോമൻ താമരച്ചാലിൽ, കവി രാമകൃഷ്ണൻ, കരുണാകരൻ പരുത്തിയാനിക്കൽ, അനൂപ് വള്ളിക്കോട്, ജോൺസൺ ജെ , ഭരത് വാഴുവേലിൽ, ലിന്റോ വർഗീസ്, സി തോമസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കവിയരങ്ങും വിവിധ മത്സരങ്ങളും നടന്നു.